ഭര്‍ത്താവിനെതിരെ 20 വര്‍ഷം നീണ്ട 'പീഡനപര്‍വ്വം'; തുടര്‍ച്ചയായി മര്‍ദ്ദിക്കും, നിലത്തിരുന്ന് മലവിസര്‍ജ്ജനം നടത്തി വൃത്തിയാക്കിക്കും; ക്രൂരമായ പീഡനങ്ങള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചപ്പോള്‍ 'പുഞ്ചിരിച്ച്' പ്രതികരണം?

ഭര്‍ത്താവിനെതിരെ 20 വര്‍ഷം നീണ്ട 'പീഡനപര്‍വ്വം'; തുടര്‍ച്ചയായി മര്‍ദ്ദിക്കും, നിലത്തിരുന്ന് മലവിസര്‍ജ്ജനം നടത്തി വൃത്തിയാക്കിക്കും; ക്രൂരമായ പീഡനങ്ങള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചപ്പോള്‍ 'പുഞ്ചിരിച്ച്' പ്രതികരണം?

മുന്‍ ജയില്‍മേധാവി കൂടിയായ സ്ത്രീ ഭര്‍ത്താവിനെ നിരന്തരം മര്‍ദ്ദിക്കുകയും, അസഭ്യം വിളിച്ച് മാനസികമായി പീഡിപ്പിച്ചതിനും ഉള്‍പ്പെടെ കുറ്റങ്ങള്‍ക്ക് അകത്തായി. രണ്ട് ദശകം നീണ്ട പീഡനപര്‍വ്വത്തിനൊടുവിലാണ് ഇവരെ നാല് വര്‍ഷത്തേക്ക് ജയിലിലേക്ക് അയച്ചത്.


മൂന്ന് മക്കളുടെ അമ്മയായ 45-കാരി ഷിറി സ്‌പെന്‍സറിന് ഹള്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് റിച്ചാര്‍ഡിന്റെ ജീവിതം നരകമാക്കി മാറ്റിക്കൊണ്ടാണ് ദിവസേന മര്‍ദ്ദനത്തിന് ഇരയാക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്.

നിലത്തിരുന്ന് മലവിസര്‍ജ്ജനം നടത്തി ഭര്‍ത്താവിനെ കൊണ്ട് വൃത്തിയാക്കിക്കുകയും ചെയ്ത നടപടി ഇവരുടെ ഭാഗത്ത് നിന്നുമുണ്ടായി. വൈന്‍ ബോട്ടില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് റിച്ചാര്‍ഡിന്റെ ഒരു ചെവിയുടെ രൂപം മാറുകയും ചെയ്തു.

ഇടി, ചവിട്ട്, മര്‍ദ്ദനം, കടിക്കല്‍, തുപ്പല്‍ തുടങ്ങിയ പ്രയോഗങ്ങളാണ് ജയില്‍ പരിഷ്‌കാര മേധാവിയായിരുന്ന സ്‌പെന്‍സര്‍ ഭര്‍ത്താവിനെതിരെ നടപ്പാക്കിയിരുന്നത്. കൂടാതെ ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പും, ഫോണും, വസ്ത്രങ്ങളും നശിപ്പിക്കുന്നതും പതിവായിരുന്നു.

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശം നിയന്ത്രണവും, ദുഷ്‌പെരുമാറ്റവുമാണ് സ്‌പെന്‍സറിന്റെ ഭാഗത്ത് നിന്നും കണ്ടതെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജ് കെയ്റ്റ് റേഫീല്‍ഡ് പറഞ്ഞു. ഇരയില്‍ നിന്നും അകലം പാലിക്കാനുള്ള ഉത്തരവ് കൂടി നല്‍കി ജയിലിലേക്ക് യാത്രയാക്കുമ്പോള്‍ എല്ലാം ഒരു രസമെന്ന മട്ടില്‍ പുഞ്ചിരിച്ചാണ് സ്‌പെന്‍സര്‍ കോടതി വിട്ടത്.
Other News in this category



4malayalees Recommends