നോട്ടിങ്ഹാം മലയാളി ബൈജു മേനാച്ചേരി ചാലക്കാടിയിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു ; അപ്രതീക്ഷിത വിയോഗം അടുത്ത മാസം യുകെയിലേക്ക് മടങ്ങാനാരിക്കേ

നോട്ടിങ്ഹാം മലയാളി ബൈജു മേനാച്ചേരി ചാലക്കാടിയിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു ; അപ്രതീക്ഷിത വിയോഗം അടുത്ത മാസം യുകെയിലേക്ക് മടങ്ങാനാരിക്കേ
യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി. ബൈജു മേനാച്ചേരി(52) നാട്ടിലായിരിക്കേയാണ് മരണം. കുറച്ചു കാലങ്ങളായി നാട്ടില്‍ വസ്തുവകകള്‍ വില്‍ക്കാനായി താമസിക്കുകയായിരുന്നു. ഇന്നു രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കുകയാണ്. അടുത്ത മാസം നാട്ടില്‍ നിന്നും യുകെയിലേക്ക് മടങ്ങാന്‍ ഇരിക്കേയാണ് ബൈജുവിന്റെ മരണം.

ഒരു വര്‍ഷത്തോളമായി നാട്ടിലായിരുന്നു ബൈജു. വീട്ടില്‍ കുഴഞ്ഞു വീണ ബൈജുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ നടക്കും. ഓസ്‌ട്രേലിയയിലുള്ള സഹോദരനും ഇന്നു നാട്ടിലെത്താനാകും പ്രതീക്ഷിക്കപ്പെടുന്നത്.

ചാലക്കുടിയിലെ അറിയപ്പെടുന്ന കുടുംബമാണ് മേനാച്ചേരി. രണ്ടു പതിറ്റാണ്ട് മുമ്പ് യുകെയിലെത്തിയ ബൈജുവും പത്‌നി ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബത്തില്‍ ഒന്നാണ്.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. തൃശൂര്‍ ജില്ലയിലുള്ളവരോടുള്ള മികച്ച സൗഹൃദമാണ് ഇദ്ദേഹം സൂക്ഷിച്ചിരുന്നത്.

അറിയുന്നവര്‍ക്കെല്ലാം വലിയ വേദനയാകുകയാണ് ബൈജുവിന്റെ വിയോഗം.

Other News in this category



4malayalees Recommends