അനധികൃത ചാനല്‍ കുടിയേറ്റക്കാരോട് ദയവില്ല, തിരിച്ചയയ്ക്കും! നാടുകടത്തലിനെ തടയാന്‍ മനുഷ്യാവകാശങ്ങള്‍ എടുത്ത് പ്രയോഗിക്കുന്നത് തടയാന്‍ കര്‍ശന നിയമം വരും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഋഷി സുനാക്

അനധികൃത ചാനല്‍ കുടിയേറ്റക്കാരോട് ദയവില്ല, തിരിച്ചയയ്ക്കും! നാടുകടത്തലിനെ തടയാന്‍ മനുഷ്യാവകാശങ്ങള്‍ എടുത്ത് പ്രയോഗിക്കുന്നത് തടയാന്‍ കര്‍ശന നിയമം വരും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഋഷി സുനാക്

നടക്കാത്ത കാര്യങ്ങള്‍ നടത്തിക്കാണിക്കുക, ഇതാണ് പ്രധാനമന്ത്രി പദവിയിലെത്തിയ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനാകിന് മുന്നോട്ടുള്ള പാത തെളിയിക്കുന്ന ഏക വിഷയം. നോര്‍ത്തേണ്‍ അയര്‍ലണ്ട് വിഷയത്തില്‍ ബ്രക്‌സിറ്റ് കരാര്‍ നേടിയെടുക്കുന്നത് അസാധ്യമാണെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിയുടെ ശ്രദ്ധ ഇനി സുപ്രധാനമായ അനധികൃത കുടിയേറ്റ നിയന്ത്രണമാണ്.


അനധികൃതമായി കുടിയേറുന്നവര്‍ മനുഷ്യാവകാശ നിയമങ്ങളുടെ ബലത്തില്‍ യുകെയില്‍ പിടിച്ചുനില്‍ക്കുന്നതാണ് ബ്രിട്ടന് ഏറ്റവും വലിയ തലവേദന ഉയര്‍ത്തുന്നത്. മനുഷ്യാവകാശങ്ങള്‍ ഈ വിധം ചൂഷണം ചെയ്യുന്നതിന് അന്ത്യം കുറിയ്ക്കാന്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഒരുങ്ങുകയാണ് ഋഷി സുനാക്.

ചെറിയ ബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന ആളുകളുടെ ഒഴുക്ക് അവസാനിപ്പിക്കാനാണ് പ്രധാനമന്ത്രി ഇടപെടുന്നത്. തന്റെ ആദ്യ അഞ്ച് നയങ്ങളിലൊന്ന് അഭയാര്‍ത്ഥി വിഷയമാണെന്ന് സുനാക് വ്യക്തമാക്കി. 'തെറ്റ് ചെയ്യരുത്. നിങ്ങള്‍ ഇവിടേക്ക് അനധികൃതമായാണ് വരുന്നതെങ്കില്‍, ഇവിടെ താമസിക്കാനും കഴിയില്ല', അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഉപേക്ഷിക്കാന്‍ യുകെയ്ക്ക് സ്വയം സാധിക്കുമോയെന്ന് മാസങ്ങള്‍ നീണ്ട വൈറ്റ്ഹാള്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ശക്തമായ നീക്കം വരുന്നത്. നാടുകടത്തില്‍ ശ്രമങ്ങള്‍ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് യൂറോപ്യന്‍ അധികാരികളാണ്. ഇത് തടയാനായി നയം ഉള്‍പ്പെടുത്തിയാണ് ചൊവ്വാഴ്ച സുവെല്ലാ ബ്രാവര്‍മാന്‍ ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്‍ അവതരിപ്പിക്കുക.

ഇതോടെ വിവാദമായ നിയമപരമായ വെല്ലുവിളികള്‍ക്ക് അന്ത്യം കുറിയ്ക്കാമെന്ന് നം.10 പ്രതീക്ഷിക്കുന്നു. കൊലപാതകികള്‍ മുതല്‍ വിദ്വേഷ പ്രസംഗകര്‍ വരെ മനുഷ്യാവകാശ നിയമം ഉപയോഗിച്ച് യുകെയില്‍ പിടിച്ചുനില്‍ക്കുന്നുണ്ട്.
Other News in this category



4malayalees Recommends