ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവ് രാകേഷ് റോഷന്‍

ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് പിതാവ് രാകേഷ് റോഷന്‍
ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടിയും ഗായികയുമായ കാമുകി സബ ആസാദിനെ നവംബറില്‍ ഹൃത്വിക് വിവാഹം ചെയ്യും എന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളോട് സബയോ ഹൃത്വിക്കോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ പിതാവും സിനിമ സംവിധായകനുമായ രാകേഷ് റോഷന്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല എന്നാണ് രാകേഷ് റോഷന്‍ പറയുന്നത്.

2004ല്‍ വിവാഹിതരായ ഇവര്‍ പത്തു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയുകയായിരുന്നു. ഹൃഥാന്‍, ഹൃഹാന്‍ എന്നീ രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ 'ഫൈറ്റര്‍' ആണ് ഹൃത്വിക്കിന്റെ പുതിയ ചിത്രം.

Other News in this category



4malayalees Recommends