അടുത്ത മഹാമാരി ഏതായിരിക്കും? ഫ്‌ളൂ മുതല്‍ വ്യത്യസ്ത കൊറോണാവൈറസും, എസ്ടിഐയും വരെ മനുഷ്യനെ കാത്തിരിക്കുന്നുവെന്ന് വിദഗ്ധര്‍; പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമെന്ന ഭീഷണിക്കിടെ ആശങ്ക തുറന്നുപറഞ്ഞ് വിദഗ്ധര്‍

അടുത്ത മഹാമാരി ഏതായിരിക്കും? ഫ്‌ളൂ മുതല്‍ വ്യത്യസ്ത കൊറോണാവൈറസും, എസ്ടിഐയും വരെ മനുഷ്യനെ കാത്തിരിക്കുന്നുവെന്ന് വിദഗ്ധര്‍; പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമെന്ന ഭീഷണിക്കിടെ ആശങ്ക തുറന്നുപറഞ്ഞ് വിദഗ്ധര്‍

അടുത്ത മഹാമാരി ഏതായിരിക്കും? കൊറോണാവൈറസ് രണ്ട് വര്‍ഷത്തോളം നടമാടിയ ശേഷം ലോകത്തിന്റെ ചോദ്യം ഇതാണ്. സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ്-സേജിന്റെ കോവിഡ് പ്രതിസന്ധി യോഗത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ ഇതിന് നല്‍കിയ ഉത്തരം ആരെയും ആശങ്കയിലാക്കുന്നതാണ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമെന്ന ആശങ്ക ആഗോള തലത്തില്‍ വളരുന്നതിനിടെയാണ് ഈ ചോദ്യം.


ഈയാഴ്ചയാണ് ചൈനയില്‍ രണ്ട് പക്ഷിപ്പനി കേസുകളില്‍ മനുഷ്യരില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. കംബോഡിയയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. പാന്‍ഡെമിക് ഫ്‌ളൂ തന്നെയാണ് ഇപ്പോഴും പ്രധാന ആശങ്കയെന്നാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയെ വെറ്റിനറി എപ്പിഡെമോളജി, ഡാറ്റാ സയന്‍സ് വിദഗ്ധനായ പ്രൊഫ. റോലാന്‍ കാവോയുടെ പക്ഷം.

എന്നാല്‍ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലും പകര്‍ച്ചരോഗാണുക്കളാണ് അടുത്ത മഹാമാരിക്ക് സാധ്യത നല്‍കുന്നതെന്ന് വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് മോഡലിംഗ് വിദഗ്ധന്‍ പ്രൊഫ. മൈക്കിള്‍ ടില്‍ഡെസ്ലി പറയുന്നു. വിവിധ തരത്തിലുള്ള പകര്‍ച്ചരോഗാണുകള്‍ ഇതിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന് വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയിലെ തന്നെ മാത്തമാറ്റിക്കല്‍ എപ്പിഡെമോളജി വിദഗ്ധന്‍ ഡോ. റോബിന്‍ തോംപ്‌സണ്‍ കൂട്ടിച്ചേര്‍ത്തുന്നു.

സേജ് യോഗങ്ങളില്‍ പങ്കെടുത്ത പല വിദഗ്ധരും വിവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെങ്കിലും മറ്റൊരു മഹാമാരി അകലെയല്ലെന്ന മുന്നറിയിപ്പും നല്‍കും. ചിലപ്പോള്‍ ഇതുവരെ കണ്ടെത്താത്ത ഏതെങ്കിലും രോഗാണുക്കളാകാം മഹാമാരിക്ക് കാരണമാകുകയെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
Other News in this category



4malayalees Recommends