ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ക്ക് മേല്‍ ചൈന ചാരപ്പണി നടത്തുമെന്ന് ഭീതി; സ്‌പെഷ്യല്‍ ടീമുകള്‍ ടിക്‌ടോക്കും, മറ്റ് ആപ്പുകളും ഉപയോഗിക്കുന്നതിന് വിലക്ക്; സോഷ്യല്‍ മീഡിയ ആപ്പുകള്‍ ആപ്പായി മാറുന്നോ?

ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സുകള്‍ക്ക് മേല്‍ ചൈന ചാരപ്പണി നടത്തുമെന്ന് ഭീതി; സ്‌പെഷ്യല്‍ ടീമുകള്‍ ടിക്‌ടോക്കും, മറ്റ് ആപ്പുകളും ഉപയോഗിക്കുന്നതിന് വിലക്ക്; സോഷ്യല്‍ മീഡിയ ആപ്പുകള്‍ ആപ്പായി മാറുന്നോ?

ടിക് ടോക്കും, മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളും സൈന്യം നല്‍കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍. എലൈറ്റ് വിഭാഗത്തില്‍ പെടുന്ന സൈനികരും, സ്‌പെഷ്യല്‍ ഫോഴ്‌സുകളും ഇത്തരം ആപ്പുകള്‍ സ്വന്തം ഫോണിലും ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.


ചൈനയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ അതീവ രഹസ്യ വിവരങ്ങള്‍ ചാരന്‍മാരുടെ കൈകളിലെത്തിക്കുമെന്നാണ് ആശങ്ക. സ്‌പെഷ്യല്‍ ഫോഴ്‌സസ് ഗ്രൂപ്പ് ഇന്റലിജന്‍സ് & സെക്യൂരിറ്റി യൂണിറ്റാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് കരുതുന്നത്.

ഇത്തരം ആപ്പുകള്‍ ചൈന, റഷ്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഡാറ്റ എത്തിച്ച് നല്‍കുമെന്ന് ഇന്റലിജന്‍സ് വിദഗ്ധര്‍ ആശങ്കപ്പെടുന്നു. കൂടാതെ സ്‌പെഷ്യല്‍ ഫോഴ്‌സസ് അംഗങ്ങളെ തിരിച്ചറിയാനും, യുകെയിലും, വിദേശത്തുമുള്ള രഹസ്യ കേന്ദ്രങ്ങള്‍ തിരിച്ചറിയാനും, ഓപ്പറേഷനുകള്‍ പരസ്യമാകാനും ഇടയാകുമെന്നാണ് കരുതുന്നത്.

സ്‌പെഷ്യല്‍ ബോട്ട് സര്‍വ്വീസ്, സ്‌പെഷ്യല്‍ റീകോണാസൈന്‍സ് റെജിമെന്റ് എന്നിവയും ബ്രിട്ടന്റെ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ ഉള്‍പ്പെടും. എംഐ5, എംഐ6 എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഈ അംഗങ്ങള്‍. വ്യക്തിപരമായ ഐഡന്റിറ്റികള്‍ രാജ്യത്തിന്റെ രഹസ്യമായതിനാല്‍ ഇവയുടെ പ്രസിദ്ധീകരണം നിരോധിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends