അനധികൃത ചാനല്‍ കുടിയേറ്റക്കാര്‍ക്ക് ആജീവനാന്ത വിലക്ക്; അനധികൃത വഴികളിലൂടെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ കര്‍ശന നിയമങ്ങളുമായി ഋഷി സുനാക്; ചെറുബോട്ടുകളില്‍ എത്തുന്ന മൂന്നാമത്തെ വലിയ ഗ്രൂപ്പ് 'ഇന്ത്യക്കാരുടേത്'?

അനധികൃത ചാനല്‍ കുടിയേറ്റക്കാര്‍ക്ക് ആജീവനാന്ത വിലക്ക്; അനധികൃത വഴികളിലൂടെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ കര്‍ശന നിയമങ്ങളുമായി ഋഷി സുനാക്; ചെറുബോട്ടുകളില്‍ എത്തുന്ന മൂന്നാമത്തെ വലിയ ഗ്രൂപ്പ് 'ഇന്ത്യക്കാരുടേത്'?

ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നീടൊരിക്കലും തിരിച്ചെത്താന്‍ കഴിയാത്ത വിധത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. പുതിയ കര്‍ശനമായ നിയമങ്ങളിലൂടെ ഇത്തരം കുടിയേറ്റക്കാര്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ പദ്ധതി.


ചെറുബോട്ടുകളില്‍ കയറി ചാനല്‍ കടന്നെത്തുന്നത് ഉള്‍പ്പെടെ അനധികൃത വഴികള്‍ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് വരിക. ഈ നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ കര്‍ശനമായ സന്ദേശം നല്‍കാനും, അനധികൃതമായി ചാനല്‍ ക്രോസിംഗ് നടത്തുന്നവരെ തടയാനും സാധിക്കുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ.

അനധികൃത റൂട്ടുകളിലൂടെ ബ്രിട്ടനില്‍ എത്തി പിടിക്കപ്പെടുന്നവര്‍ക്ക് യുകെയില്‍ പെര്‍മനന്റ് സെറ്റില്‍മെന്റോ, ബ്രിട്ടീഷ് പൗരത്വമോ നേടുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും. ഇല്ലീഗല്‍ ഇമിഗ്രേഷന്‍ ബില്‍ വഴിയാണ് പുതിയ കടുപ്പമേറിയ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.

തെറ്റായ രീതിയില്‍ എത്തുന്നവര്‍ക്ക് അഭയാര്‍ത്ഥി അപേക്ഷയ്ക്കുള്ള അവകാശവും നിയന്ത്രിക്കും. ഇതോടെ അനാവശ്യ കുടിയേറ്റക്കാരെ ഹോം ഓഫീസിന് എളുപ്പത്തില്‍ ഒഴിവാക്കാനും സാധിക്കും. പുതിയ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ അനധികൃതമായി പ്രവേശിക്കുന്നവരെ എളുപ്പത്തില്‍ പുറത്താക്കാനും, ഇവര്‍ ഒരിക്കലും തിരിച്ചുവരുന്നില്ലെന്ന് ഉറപ്പാക്കാനും കഴിയുമെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി.

ചാനല്‍ ക്രോസിംഗ് നടത്തി യുകെയിലെത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിഭാഗം ഇന്ത്യക്കാരുടേതാണെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കുറഞ്ഞ ഫീസില്‍ എളുപ്പത്തില്‍ യുകെയില്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യക്കാര്‍ ഈ വഴി തെരഞ്ഞെടുക്കുന്നതെന്നതാണ് ഞെട്ടിക്കുന്ന വിഷയം.
Other News in this category



4malayalees Recommends