മഞ്ഞിനെ നേരിടാന്‍ 'തയ്യാറല്ലേ'? ബ്രിട്ടനിലേക്ക് ഇന്നുമുതല്‍ മഞ്ഞെത്തും; നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; സ്‌കോട്ട്‌ലണ്ടില്‍ താപനില -8 സെല്‍ഷ്യസിലേക്ക് താഴും

മഞ്ഞിനെ നേരിടാന്‍ 'തയ്യാറല്ലേ'? ബ്രിട്ടനിലേക്ക് ഇന്നുമുതല്‍ മഞ്ഞെത്തും; നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; സ്‌കോട്ട്‌ലണ്ടില്‍ താപനില -8 സെല്‍ഷ്യസിലേക്ക് താഴും

ബ്രിട്ടനില്‍ വീണ്ടും തണുപ്പിന്റെ തിരിച്ചുവരവ്. സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ക്കും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിനുമായി മഞ്ഞിനും, ഐസിനുമുള്ള യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില - 8 സെല്‍ഷ്യസ് വരെ താഴാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.


ഇന്ന് മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നാല് ഇഞ്ച് വരെ മഞ്ഞ് പുതയ്ക്കുമെന്നാണ് സൂചന. സ്പ്രിംഗ് സീസണിന്റെ തുടക്കത്തില്‍ കാണാത്ത വിധത്തില്‍ കൂടുതല്‍ തണുപ്പേറിയ നിലയിലായിരിക്കും കാലാവസ്ഥ. ഞായറാഴ്ച വൈകുന്നേരം 6ന് തുടങ്ങിയ കാലാവസ്ഥാ മുന്നറിയിപ്പ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിലവിലുള്ളത്.

സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ താപനില -8 സെല്‍ഷ്യസിലേക്കാണ് താഴുന്നത്. ഫ്രീസിംഗ് താപനില മാര്‍ച്ച് 11 വരെയെങ്കിലും നീണ്ടുനില്‍ക്കും. പിന്നീട് മഞ്ഞും, ഐസും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലേക്കും, ഇംഗ്ലണ്ട് ഈസ്റ്റ് കോസ്റ്റിലേക്കും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്കും വ്യാപിക്കും.

സൗത്ത് മേഖലകളില്‍ ചൊവ്വാഴ്ച ശേഷമാണ് മഞ്ഞ് വീഴാന്‍ സാധ്യത നിലനില്‍ക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ തണുപ്പ് കാലാവസ്ഥാ അലേര്‍ട്ട് നിലവിലുള്ളത്.
Other News in this category



4malayalees Recommends