മാളവിക മോഹനനും മാത്യു തോമസും ഒന്നിച്ച 'ക്രിസ്റ്റി' അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ചിത്രം സംവിധാനം ചെയ്!തത്. മികച്ച പ്രതികരണങ്ങളാണ് 'ക്രിസ്റ്റി'യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മാളവിക മോഹനന്‍ നായികയായ ചിത്രം ഒടിടി സ്!ട്രീമിംഗിന് തയ്യാറായി എന്ന് അറിയിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
സോണി ലിവാണ് മാത്യു നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്!സ് സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച 10നാണ് മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്.