ചാലക്കുടിയിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച നോട്ടിങ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ സംസ്‌കാരം നടത്തി ; പ്രിയപ്പെട്ട ചാലക്കുട്ടിക്കാരും യുകെയില്‍ നിന്നുള്ള സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു

ചാലക്കുടിയിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച നോട്ടിങ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ സംസ്‌കാരം നടത്തി ; പ്രിയപ്പെട്ട ചാലക്കുട്ടിക്കാരും യുകെയില്‍ നിന്നുള്ള സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു
അപ്രതീക്ഷിതമായിരുന്നു ബൈജു മേനാച്ചേരിയുടെ വിയോഗം. യുകെ മലയാളികളെ വേദനയിലാഴ്ത്തിയാണ് ആ മരണ വാര്‍ത്ത എത്തിയത്. ചാലക്കുടിയിലെ വീട്ടില്‍ വച്ചു കുഴഞ്ഞു വീണ് മരിച്ച നോട്ടിങ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ (52) സംസ്‌കാരം നടത്തി. ഇന്നലെ ചാലക്കുടിയിലെ മേനാച്ചേരിവീട്ടില്‍ പൊതു ദര്‍ശന ചടങ്ങില്‍ ബൈജുവിന്റെ നാട്ടിലേയും യുകെയിലേയും സുഹൃത്തുക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ചാലക്കുടി സെന്റ് മേരിസ് ഫെറോന ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ വൈദീകര്‍ നേതൃത്വം നല്‍കി.

ഭാര്യ ഹില്‍ഡയും മക്കളായ എറന്‍,എയ്ഡന്‍ എന്നിവരും യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. അന്ത്യ ചുംബനം നല്‍കുമ്പോള്‍ ആ വിയോഗം താങ്ങാന്‍ കഴിയാത്ത വേദനയിലായിരുന്നു ഹില്‍ഡ. പിതാവിനെ അവസാനമായി കണ്ടപ്പോള്‍ മക്കളും തങ്ങളുടെ ദുഖം താങ്ങാനാവാതെ വിതുമ്പി നിന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലെത്തിയ ബൈജു കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കള്‍ വില്‍ക്കുന്നതിനായി പോയ ബൈജു ഏപ്രിലില്‍ യുകെയിലെക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണതും ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചതും.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, മുദ്ര ആര്‍ട്‌സ് എന്നനിവയുടെ സ്ഥാപക ഭാരവാഹികളില്‍ ഒരാളായ ബൈജു ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍ മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള ദിവ്യ ബലി നടത്തും. ആര്‍ക്കും മറക്കാനാകാത്ത ഒരുപട് സൗഹൃദങ്ങളുള്ള ബൈജുവിനെ അവസാനമായി കാണാന്‍ കഴിയാത്ത വേദനയിലാണ് യുകെയിലെ ചില സുഹൃത്തുക്കള്‍.

Other News in this category



4malayalees Recommends