എവിടെ പോയി ആ മൂന്ന് യുവതികള്‍? നൈറ്റ്ക്ലബില്‍ ആഘോഷിക്കാനിറങ്ങിയ 20, 21 വയസ്സ് പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായിട്ട് 36 മണിക്കൂര്‍; തെരച്ചില്‍ ഊര്‍ജ്ജിതം; രണ്ട് പുരുഷന്‍മാരെയും കാണാതായി!

എവിടെ പോയി ആ മൂന്ന് യുവതികള്‍? നൈറ്റ്ക്ലബില്‍ ആഘോഷിക്കാനിറങ്ങിയ 20, 21 വയസ്സ് പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായിട്ട് 36 മണിക്കൂര്‍; തെരച്ചില്‍ ഊര്‍ജ്ജിതം; രണ്ട് പുരുഷന്‍മാരെയും കാണാതായി!

മൂന്ന് യുവതികളെ കാണാതായി 36 മണിക്കൂര്‍ പിന്നിട്ടതോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. 20-കാരി സോഫി റൂസണ്‍, 21-കാരി ഈവ് സ്മിത്ത്, 21 വയസ്സുള്ള ഡാര്‍സി റോസ് എന്നിവരെയാണ് വെള്ളിയാഴ്ച വെയില്‍സിലെ ന്യൂപോര്‍ട്ടിലുള്ള മഫ്‌ളര്‍ നൈറ്റ്ക്ലബില്‍ നിന്നും നൈറ്റ്ഔട്ട് ആസ്വദിച്ച ശേഷം കാണാതായത്.


മാര്‍ച്ച് 4ന് പുലര്‍ച്ചെ രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം പോര്‍ത്ത്കൗളിലേക്ക് പോയ ശേഷമാണ് ഇവരെ കാണാതായതെന്നാണ് സുഹൃത്തുക്കള്‍ വിശ്വസിക്കുന്നത്. റെഫെല്‍ ജീന്‍, ഷെയിന്‍ ലോഗ്ലിന്‍ എന്നിവരെയാണ് യുവതികള്‍ക്കൊപ്പം കാണാതായതെന്്‌ന മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് യുവതികളും കാണാതായ ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ ആശങ്കപ്പെടുന്നു. ഇവര്‍ ഈ വിധത്തില്‍ യാതൊരു വിവരവും ഇല്ലാത്ത അവസ്ഥയിലേക്ക് പോകുന്നത് ആദ്യമായാണെന്ന് കുടുംബങ്ങള്‍ വെളിപ്പെടുത്തി. ഈവ് സ്മിത്തിന്റെ കാര്‍ ഇപ്പോഴും ക്ലബിന് പുറത്ത് കിടക്കുന്ന നിലയിലാണ്.

ഇവര്‍ക്കൊപ്പം അപ്രത്യക്ഷരായ പുരുഷന്‍മാരുടെ കുടുംബങ്ങളും തെരച്ചിലില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഹകരിക്കുന്നുണ്ട്. അഞ്ച് പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഗ്വെന്റ് പോലീസ് വക്താവ് സ്ഥിരീകരിച്ചു.
Other News in this category



4malayalees Recommends