ഉണ്ണി മുകുന്ദന്‍ ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചോ ?

ഉണ്ണി മുകുന്ദന്‍ ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചോ ?
ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രൂസ് ലീ'. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങളാണ് വരുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് .

സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. 'മല്ലു സിംഗ്' ആയിരുന്നു വൈശാഖ് ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മുന്‍ ചിത്രം. 2012ല്‍ പുറത്തിറങ്ങിയ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്.

Other News in this category



4malayalees Recommends