അഞ്ച് പേരെ കാണാതായ സംഭവം അപകടം; മരിച്ച് കിടന്ന സുഹൃത്തുക്കള്‍ക്ക് അരികില്‍ ഗുരുതരമായി പരുക്കേറ്റ് യുവാക്കള്‍ കിടന്നത് 2 ദിവസം; ബ്രിട്ടീഷ് പോലീസിന്റെ ശേഷിയെ കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു

അഞ്ച് പേരെ കാണാതായ സംഭവം അപകടം; മരിച്ച് കിടന്ന സുഹൃത്തുക്കള്‍ക്ക് അരികില്‍ ഗുരുതരമായി പരുക്കേറ്റ് യുവാക്കള്‍ കിടന്നത് 2 ദിവസം; ബ്രിട്ടീഷ് പോലീസിന്റെ ശേഷിയെ കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു

നൈറ്റ്ക്ലബില്‍ പാര്‍ട്ടി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വീട്ടില്‍ മടങ്ങിയെത്താതിരുന്ന സംഭവത്തില്‍ കലാശിച്ചത് കാര്‍ അപകടം. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, രണ്ട് പേരെ ജീവനോടെ കണ്ടെത്തുകയും ചെയ്യാന്‍ 48 മണിക്കൂര്‍ വേണ്ടിവന്നുവെന്നതാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.


കാര്‍ഡിഫിലെ സെന്റ് മെല്ലോണ്‍സില്‍ നിന്നുമാണ് അപകടത്തില്‍ പെട്ട കാര്‍ കണ്ടെത്തുന്നത്. 21 വയസ്സുകാരായ ഈവ് സ്മിത്ത്, ഡാര്‍സി റോസ്, 24-കാരന്‍ റാഫേല്‍ ജിയാന്‍ എന്നിവരുടെ മൃതശരീരങ്ങളാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.

20-കാരി സോഫി റൂസോണ്‍, 32-കാരന്‍ ഷെയിന്‍ ലൗഗ്ലിന്‍ എന്നിവരെയാണ് അപകടത്തില്‍ മരിച്ച സുഹൃത്തുക്കള്‍ക്കരികില്‍ രണ്ട് ദിവസത്തോളം ഗുരുതരമായി പരുക്കേറ്റ് കിടന്ന ശേഷം ജീവനോടെ കണ്ടെത്തിയത്. സൗത്ത് വെയില്‍സില്‍ ഉടനീളം ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഗുണമുണ്ടായിരുന്നില്ല.

പോലീസില്‍ വിളിക്കുമ്പോള്‍ ഇനി വിളിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടതെന്ന് റൂസോണിന്റെ അമ്മ പറഞ്ഞു. ഈ സംഭവത്തിലും അപകടത്തില്‍ പെട്ട കാര്‍ കണ്ടെത്തിയത് വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ വ്യക്തിയാണ്. അഞ്ച് പേരെ കാണാതായി രണ്ട് ദിവസം തികഞ്ഞിട്ടും പോലീസിന് വ്യക്തത ലഭിച്ചില്ലെന്നത് ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സംശയങ്ങള്‍ പരത്തുന്നു.

ഇതോടെ സൗത്ത് വെയില്‍സ് പോലീസും, ഗ്വെന്റ് പോലീസും തങ്ങളെ ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ടില്‍ റഫര്‍ ചെയ്തിട്ടുണ്ട്. സോഫിയുടെ നില ഗുരുതരമാണെങ്കിലും സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് അറിയാന്‍ രക്ഷപ്പെട്ടവര്‍ ആരോഗ്യം വീണ്ടെടുക്കുക മാത്രമേ വഴിയുള്ളൂ.
Other News in this category



4malayalees Recommends