യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്നുമുതല്‍ അഭയാര്‍ത്ഥിത്വം നല്‍കുന്നതിന് വിലക്ക്; ചെറുബോട്ടുകളില്‍ എത്തുന്നവര്‍ക്ക് ബാധകം; അഭയാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി വരും; അതിര്‍ത്തി നിയമം കടുപ്പിച്ച് ഋഷി

യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്നുമുതല്‍ അഭയാര്‍ത്ഥിത്വം നല്‍കുന്നതിന് വിലക്ക്; ചെറുബോട്ടുകളില്‍ എത്തുന്നവര്‍ക്ക് ബാധകം; അഭയാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി വരും; അതിര്‍ത്തി നിയമം കടുപ്പിച്ച് ഋഷി

യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥിത്വം, ആധുനിക അടിമത്തം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അവകാശപ്പെടുന്നതിന് ഇന്നുമുതല്‍ നിരോധനം. ദശകങ്ങള്‍ക്കിടെ കാണാത്ത തോതില്‍ കര്‍ശനമായ രീതിയിലാണ് പ്രധാനമന്ത്രി ഋഷി സുനാക് ഈ പദ്ധതി തയ്യാറാക്കുന്നത്.


സുനാകിന്റെ പുതിയ ലാന്‍ഡ്മാര്‍ക്ക് ബോര്‍ഡേഴ്‌സ് ബില്‍ എല്ലാ ചാനല്‍ ക്രോസിംഗും നിയമത്തിന് കീഴിലാക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ മനുഷ്യാവകാശ നയങ്ങള്‍ ലംഘിക്കുന്നതിന് അരികില്‍ നില്‍ക്കുന്ന നിയമങ്ങള്‍ പാസാകാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിലെ അധികം ഉപയോഗിക്കാത്ത സെക്ഷന്‍ 19.1. ബി പ്രസ്താവന പ്രയോജനപ്പെടുത്തിയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ അതിര്‍ത്തികളിലേക്ക് എത്തുന്ന നീക്കമാണെങ്കിലും നയങ്ങള്‍ നിയമവിധേയമാണെന്ന് മന്ത്രിമാര്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്.

ബില്‍ വഴി രാജ്യത്ത് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്യാപ്പ് ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റിന് അധികാരം ലഭിക്കും. ലോക്കല്‍ അതോറിറ്റികളെ കണ്‍സള്‍ട്ട് ചെയ്താകും ഈ എണ്ണം തീരുമാനിക്കുകയെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

പുതിയ ബില്‍ പ്രകാരം ചെറുബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥി അപേക്ഷ നല്‍കാന്‍ കഴിയില്ല. കൂടാതെ മനുഷ്യാവകാശ അപ്പീലുകള്‍ നല്‍കാനുള്ള അവകാശവും റദ്ദാക്കും. കുട്ടികള്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും മാത്രമാകും നാടുകടത്തലിന് മുന്‍പ് അപ്പീല്‍ നല്‍കാനുള്ള അവകാശം. നാടുകടത്താനുള്ള കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ രണ്ട് എയര്‍ഫോഴ്‌സ് ബേസുകള്‍ വാങ്ങാന്‍ ഹോം ഓഫീസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
Other News in this category



4malayalees Recommends