ഗ്ലോസ്റ്റര്‍ മലയാളി ബിന്ദു ലിജോയ്ക്ക് വിട നല്‍കി യുകെ മലയാളി സമൂഹം ; നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി

ഗ്ലോസ്റ്റര്‍ മലയാളി ബിന്ദു ലിജോയ്ക്ക് വിട നല്‍കി യുകെ മലയാളി സമൂഹം ; നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി
യുകെ മലയാളികളെ വേദനയിലാഴ്ത്തി കടന്നുപോയ ഗ്ലോസ്റ്ററിലെ മലയാളി നഴ്‌സ് ബിന്ദു ലിജോയ്ക്ക് (46) നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തി.

ഗ്ലോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ന് പൊതു ദര്‍ശനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

bindu-2

സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഫാ ജോസ് അഞ്ചാണിക്കല്‍, ഫാ ജോണി വെട്ടിക്കല്‍, ഫാ ടോണി പഴയകുളം, ഫാ ടോണി കട്ടക്കയം, ഫാ മാത്യു കുരിശുംമൂട്ടില്‍, ഫാ സിബി കുര്യന്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

bindu

ഭര്‍ത്താവ് ലിജോയേയും മക്കളായ സാന്‍സിയ, അലിസിയ, അനിന, റിയോണ്‍ എന്നിവരേയും ആശ്വസിപ്പിക്കാനായി സുഹൃത്തുക്കള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. ബിന്ദുവിന്റെ മാതാപിതാക്കളുടെ വേദന ഏവരിലും കണ്ണീര്‍ പടര്‍ത്തി.

ഒരു വര്‍ഷം മുമ്പാണ് ബിന്ദുവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. രണ്ടു മാസമായി പാലിയേറ്റിവ് കെയര്‍ സംരക്ഷണത്തില്‍ വീട്ടില്‍ കഴിയുകയായിരുന്നു.

ഗ്ലോസ്റ്റര്‍ഷെയര്‍ റോയല്‍എന്‍എച്ച് എസ് ആശുപത്രിയില്‍ നഴ്‌സായിരുന്നു. അസുഖത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരുന്നു.

ഏവരോടും കരുതലോടെ പെരുമാറിയിരുന്ന ബിന്ദുവിന്റെ വിയോഗം സുഹൃത്തുക്കള്‍ക്കെല്ലാം വലിയ വേദനയാകുകയാണ്.

Other News in this category



4malayalees Recommends