ലണ്ടന്‍ മുതല്‍ ബര്‍മിംഗ്ഹാം വരെ മഞ്ഞ്, ഐസ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; യാത്രകള്‍ ദുരിതമയമാകുമെന്ന് സൂചന; ബുധനാഴ്ച വരെ മഞ്ഞുവീഴ്ച തുടരും; നോര്‍ത്തേണ്‍ മേഖലകളില്‍ 7 ഇഞ്ച് വരെ മഞ്ഞിന് സാധ്യത

ലണ്ടന്‍ മുതല്‍ ബര്‍മിംഗ്ഹാം വരെ സതേണ്‍ ഇംഗ്ലണ്ടിന് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഈ മേഖലകളില്‍ കാലാവസ്ഥ വിപരീതമാകുന്നതോടെ യാത്രാ തടസ്സങ്ങള്‍ നേരിടുമെന്നാണ് അറിയിപ്പ്.

ബുധനാഴ്ച വരെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സതേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് പ്രവചനം.

നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് ഈസ്റ്റ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങള്‍ക്ക് നേരത്തെ തന്നെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സൗത്ത് മേഖലയില്‍ ഭൂരിഭാഗം ഇടങ്ങളിലും വ്യാപിച്ചിരിക്കുന്നത്.

ലണ്ടന്‍ മുതല്‍ മിഡ്‌ലാന്‍ഡ്‌സ് വരെയും, വെയില്‍സിലേക്കും പുതിയ അലേര്‍ട്ട് വ്യാപിപ്പിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലണ്ടിലെ നോര്‍ത്തേണ്‍ പ്രദേശങ്ങളില്‍ 7 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ദിവസം നീളുന്ന മുന്നറിയിപ്പുകള്‍ക്കൊടുവില്‍ രാജ്യത്ത് യാത്രാ തടസ്സങ്ങള്‍ക്ക് സാധ്യതയും കല്‍പ്പിക്കുന്നു.
Other News in this category

4malayalees Recommends