യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നേഹയുടെ സംസ്‌കാരം നടത്തി ; 25 കാരിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം

യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നേഹയുടെ സംസ്‌കാരം നടത്തി ; 25 കാരിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഉള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാനിരിക്കേ ഫെബ്രുവരി 23 ന് യുകെ ബ്രൈറ്റണില്‍ കുഴഞ്ഞുവീണു മരിച്ച മലയാളി യുവതി നേഹ ജോര്‍ജിന്റെ (25) സംസ്‌കാരം നടത്തി. ബ്രൈറ്റണിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് ആരംഭിച്ച പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12.30 ക്ക് ബ്രൈറ്റണ്‍ ആന്‍ഡ് പ്രെസ്റ്റണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടന്നു.

സംസ്‌കാരം ചടങ്ങുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. നേഹക്ക് ഭര്‍ത്താവ് ബിനില്‍ ബേബിയും ഇരുവരുടേയും മാതാപിതാക്കളും ഏക സഹോദരിയും കണ്ണീരോടെ അന്ത്യയാത്ര നല്‍കിയത് ഏവരിലും കണ്ണീര്‍ പടര്‍ത്തി. 2021 ഓഗസ്ത് 21നാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് ക്വീന്‍സ്ലാന്‍ഡില്‍ സ്ഥിരമായി താമസം ആരംഭിക്കുന്നതിനായുള്ള യാത്രാ ദിവസം രാവിലെയാണ് നേഹ മരണപ്പെട്ടത്.

neha-george-service-3

സംസ്‌കാര ചടങ്ങുകള്‍ക്കു സീറോ മലബാര്‍ സഭയുടെയും യാക്കോബായ സഭയുടേയും വൈദീകര്‍ സംയുക്തമായി നേതൃത്വം നല്‍കി. സീറോ മലബാര്‍ സഭ വൈദീകരായ ഫാ മാത്യു മളയോളില്‍, ഫാ ജോസ് അന്ത്യാംകുളം, ഫാ ഹാന്‍സ് പുതിയാകുളം, ഫാ സജു പിണക്കാട്ട്എന്നിവരും യാക്കോബായ വൈദീകരായ വെരി റവ രാജു ചെറുവള്ളില്‍ കോറെപ്പിസ്‌കോപ്പാ, ഫാ പീറ്റര്‍ കുര്യാക്കോസ്, ഫാ ഫിലിപ്പ് തോമസ് എന്നിവരും പങ്കെടുത്തു. ഇവരോടൊപ്പം കത്തോലിക്കാ സഭയിലെ ഇംഗ്ലീഷ് വൈദീകരും പങ്കെടുത്തിരുന്നു.

യുകെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. നേഹയുടെ മാതാപിതാക്കളായ ജോര്‍ജ് ജോസഫും ബീന ജോര്‍ഡും എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. സഹോദരി എറിന്‍

neha-george-service-6

ഓസ്‌ട്രേലിയയില്‍ താമസമായ ബിനിലിന്റെ മാതാപിതാക്കളായ ബേബി എബ്രഹാം, ലൈസ് ബേബി എന്നിവര്‍ കോട്ടയം പാല സ്വദേശികളാണ്.

വിവാഹ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ കൂട്ടുകാരികള്‍ക്കൊപ്പം വിടവാങ്ങല്‍ വിരുന്നു നടത്തി മടങ്ങിയെത്തിയ നേഹ അടുത്ത ദിവസം രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരണപ്പെട്ടു. കുഴഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണം.

Other News in this category



4malayalees Recommends