അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വാളെടുത്ത ഹോം സെക്രട്ടറിയെ നാസി ജര്‍മ്മനിയോട് ഉപമിച്ച് ബിബിസി അവതാരകന്‍; 1.35 മില്ല്യണ്‍ വാര്‍ഷിക ശമ്പളം വാങ്ങുന്ന ഗാരി ലിനെകെറെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നു

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വാളെടുത്ത ഹോം സെക്രട്ടറിയെ നാസി ജര്‍മ്മനിയോട് ഉപമിച്ച് ബിബിസി അവതാരകന്‍; 1.35 മില്ല്യണ്‍ വാര്‍ഷിക ശമ്പളം വാങ്ങുന്ന ഗാരി ലിനെകെറെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നു

അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ പദ്ധതികളെ നാസി ജര്‍മ്മനിയോട് ഉപമിച്ച് ബിബിസി അവതാരകന്‍ ഗാരി ലിനെകര്‍ പുലിവാല് പിടിക്കുന്നു. നാസി ഉപമയോടെ അവതാരകനെ പുറത്താക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


കോര്‍പ്പറേഷനിലെ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരത്തിന്റെ വിമര്‍ശനം അതിരുകടന്നതാണെന്ന് ടോറികള്‍ കുറ്റപ്പെടുത്തുന്നു. ചെറുബോട്ടുകളെ തടയാനുള്ള ഹോം സെക്രട്ടറിയുടെ പദ്ധതിയ്ക്ക് എതിരായ നടപടിയെ വിമര്‍ശിച്ച ലിനേകറെ ബിബിസി മേധാവികള്‍ താക്കീത് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രാവര്‍മാന്‍ 'ഇല്ലീഗല്‍ ഇമിഗ്രേഷന്‍ ബില്‍' വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത ലിനേകര്‍ ഇത് ദുരന്തമാണെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് ശേഷം ട്വിറ്ററില്‍ പദ്ധതി ക്രൂരമാണെന്നും ബിബിസി അവതാരകന്‍ ആരോപിച്ചു.

ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കില്ലെന്നും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തോതിലാണ് നമ്മള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതെന്നും മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ ചൂണ്ടിക്കാണിച്ചു.

സംഭവം വിവാദമായതോടെ ലിനേകറുമായി സംസാരിക്കുമെന്ന് ബിബിസി വ്യക്തമാക്കി. താരം ഫുട്‌ബോളിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് ഇയാളെ ഓര്‍മ്മിപ്പിക്കണമെന്നാണ് കണ്‍സര്‍വേറ്റീവ് എംപിമാരുടെ നിലപാട്.
Other News in this category



4malayalees Recommends