റെയില്‍ സമരങ്ങള്‍ക്ക് ഇടക്കാല ആശ്വാസം; നെറ്റ്‌വര്‍ക്ക് റെയില്‍ മേധാവികള്‍ മുന്നോട്ട് വെച്ച പുതിയ ഓഫര്‍ പരിഗണിച്ച് ആര്‍എംടി യൂണിയന്‍ സമരങ്ങള്‍ നിര്‍ത്തിവെച്ചു; പണിമുടക്ക് അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു

റെയില്‍ സമരങ്ങള്‍ക്ക് ഇടക്കാല ആശ്വാസം; നെറ്റ്‌വര്‍ക്ക് റെയില്‍ മേധാവികള്‍ മുന്നോട്ട് വെച്ച പുതിയ ഓഫര്‍ പരിഗണിച്ച് ആര്‍എംടി യൂണിയന്‍ സമരങ്ങള്‍ നിര്‍ത്തിവെച്ചു; പണിമുടക്ക് അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു

അടുത്ത ആഴ്ച നെറ്റ്‌വര്‍ക്ക് റെയില്‍ ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് യൂണിയന്‍ നേതാക്കള്‍ പിന്‍വലിച്ചു. മാസങ്ങളായി റെയില്‍ യാത്രകള്‍ ദുരിതത്തിലാക്കിയ സമരങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ പുറത്തുവരുന്നത്.


മാര്‍ച്ച് 16ന് ജോലിക്കാര്‍ സമരത്തിന് ഇറങ്ങില്ലെന്ന് ആര്‍എംടി യൂണിയന്‍ പ്രഖ്യാപിച്ചു. പുതിയ പേ ഓഫര്‍ മുന്നോട്ട് വെച്ചതോടെയാണ് ഇത്. ഓഫര്‍ സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരിക. സമരങ്ങള്‍ നിര്‍ത്തിവെച്ചതോടെ കരാറിന് യൂണിയന്‍ അനുകൂലമാകുന്നുവെന്നാണ് നിഗമനം.

സിഗ്നലേഴ്‌സിനെയും, ട്രാക്ക് മെയിന്റനന്‍സ് ജോലിക്കാരെയും നിയോഗിക്കുന്ന നെറ്റ്‌വര്‍ക്ക് റെയില്‍ മുന്‍പ് മുന്നോട്ട് വെച്ച 9 ശതമാനം ഓഫറാണ് ഇപ്പോള്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

പുതിയ കരാര്‍ അംഗീകരിച്ചാല്‍ ആര്‍എംടി അംഗങ്ങള്‍ക്ക് വലിയ തുക കൈയില്‍ കിട്ടുമെന്നാണ് സൂചന. നെറ്റ്‌വര്‍ക്ക് റെയിലിലെ സമരങ്ങള്‍ നിര്‍ത്തിവെച്ചത് ആശ്വാസകരമാണെന്ന് മേധാവി ആന്‍ഡ്രൂ ഹെയിന്‍സ് പറഞ്ഞു. അതേസമയം ആര്‍എംടി യൂണിയന്‍ നേതൃത്വത്തില്‍ സതേണ്‍, അവാനി വെസ്റ്റ് കോസ്റ്റ്, ഗ്രേറ്റര്‍ ആംഗ്ലിയ തുടങ്ങിയ 14 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളിലെ സമരങ്ങള്‍ മുന്നോട്ട് പോകും. മാര്‍ച്ച് 16, 18, 30, ഏപ്രില്‍ 1 തീയതികളിലാണ് ഈ സമരങ്ങള്‍.

Other News in this category



4malayalees Recommends