വെള്ളം ഇല്ല, മാലിന്യം കുമിഞ്ഞുകൂടുന്നു, പിന്നാലെ ചൂട്, രോഗങ്ങള്‍': കൊച്ചിയിലെ ജീവിതം നരകമായിത്തീര്‍ന്നെന്ന് വിജയ് ബാബു

വെള്ളം ഇല്ല, മാലിന്യം കുമിഞ്ഞുകൂടുന്നു, പിന്നാലെ ചൂട്, രോഗങ്ങള്‍': കൊച്ചിയിലെ ജീവിതം നരകമായിത്തീര്‍ന്നെന്ന് വിജയ് ബാബു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം മൂലമുള്ള വിഷപ്പുകയിലകപ്പെട്ട് കൊച്ചിയിലെ ജനങ്ങള്‍ വന്‍ ദുരിതം അനുഭവിക്കുകയാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കൊച്ചിയില്‍ ശുദ്ധജലം ഇല്ലെന്നും കൊതുകുകള്‍ പെരുകി രോഗങ്ങള്‍ പടരുകയാണെന്നും പറഞ്ഞ അദ്ദേഹം, കൊച്ചിയിലെ ജീവിതം നരകമായി തീര്‍ന്നിരിക്കുകയാണെന്നും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കൊച്ചിയില്‍ പുകയും ചൂടും മാത്രമാണെന്നും വിജയ് ബാബു പറയുന്നു.

നേരത്തെ, സംവിധായകന്‍ വിനയനും ഇതെ ആശങ്ക പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലായ്മ ചെയ്യാന്‍ പോന്ന വിപത്തിന്റെ ആഴം അധികാരികള്‍ക്ക് മനസിലായിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് സംവിധായകന്‍ വിനയന്‍.



Other News in this category



4malayalees Recommends