മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതി, പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ്: ശ്രീനിവാസന്‍

മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതി, പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ്: ശ്രീനിവാസന്‍
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ പ്രതികരിച്ച് ശ്രീനിവാസന്‍. കൊച്ചിയില്‍ മാലിന്യ പ്രശ്‌നം ഇങ്ങനെ നീറിപ്പുകയാന്‍ കാരണം സര്‍ക്കാറന്റെ അഴിമതിയാണ്. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുകയാണ് എന്നാണ് ശ്രീനിവാസന്‍ പ്രതികരിക്കുന്നത്.

'മാലിന്യ പ്രശ്‌നം നീറിപ്പുകയാന്‍ കാരണം അഴിമതിയെന്ന് ശ്രീനിവാസന്‍. പത്തു ലോറി മാലിന്യം അയച്ച് നൂറാക്കികാട്ടി കാശുണ്ടാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ നഗരസഭയെ സമീപിച്ചിരുന്നു. 'മാലിന്യം സംസ്‌കരിക്കാം, ബൈ പ്രോഡക്ട് മാത്രം തിരിച്ചു മതി' എന്ന് പറഞ്ഞു.'

'പക്ഷെ നഗരസഭ സമ്മതിച്ചില്ല. ഇതിന് പിന്നില്‍ അഴിമതിയാണെന്ന് വ്യക്തമാണ്' എന്നാണ് ശ്രീനിവാസന്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പുകയാന്‍ തുടങ്ങിയിട്ട് പതിനൊന്ന് ദിവസമായി. പ്ലാന്റിലെ തൊണ്ണൂറ് ശതമാനം തീയണച്ചതായും പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എന്നാല്‍ പ്ലാസ്റ്റിക് കരിഞ്ഞ മണവും പുകയും അന്തരീക്ഷത്തിലുണ്ട്. കൊച്ചി കോര്‍പ്പറേഷന്റെയും ബ്രഹ്മപുരത്തെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകള്‍ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.



Other News in this category



4malayalees Recommends