യുകെയില്‍ മൂന്നരലക്ഷത്തിലധികം പേര്‍ കൂടി മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാന്‍ പാടുപെടും; അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെയുള്ള അവസ്ഥ പ്രവചിച്ച് എഫ്‌സിഎ; കസ്റ്റമര്‍മാരെ സഹായിക്കാന്‍ ലെന്‍ഡര്‍മാര്‍ തയ്യാറാകണമെന്ന് റെഗുലേറ്റര്‍

യുകെയില്‍ മൂന്നരലക്ഷത്തിലധികം പേര്‍ കൂടി മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാന്‍ പാടുപെടും; അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെയുള്ള അവസ്ഥ പ്രവചിച്ച് എഫ്‌സിഎ; കസ്റ്റമര്‍മാരെ സഹായിക്കാന്‍ ലെന്‍ഡര്‍മാര്‍ തയ്യാറാകണമെന്ന് റെഗുലേറ്റര്‍

യുകെയില്‍ മൂന്നരലക്ഷത്തിലധികം മോര്‍ട്ട്‌ഗേജ് ബോറോവര്‍മാര്‍ കൂടി 2024 ജൂണ്‍ അവസാനത്തോട് കൂടി തിരിച്ചടവിന് കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി സിറ്റി റെഗുലേറ്ററായ ദി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി (എഫ്‌സിഎ) രംഗത്തെത്തി. മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് ഇപ്പോള്‍ തന്നെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് പുറമെയാണ് പുതുതായി 3,56,000 പേര്‍ കൂടി ഈ അവസ്ഥയിലേക്കെത്താന്‍ പോകുന്നുവെന്നാണ് എഫ്‌സിഎ പ്രവചിക്കുന്നത്.


എന്നാല്‍ എഫ്‌സിഎ നേരത്തെ നടത്തിയ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരത്തില്‍ സാനപ്ത്തിക പ്രതിസന്ധിയിലാകുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നുവെന്നത് മാത്രമാണ് ആശ്വാസജനകം. അതായത് 2024 ജൂണ്‍ അവസാനത്തോടെ 5,70,000 പേര്‍ മോര്‍ട്ട് ഗേജ് തിരിച്ചടവ് നടത്താനാവാതെ ബുദ്ധിമുട്ടുമെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ എഫ്‌സിഎ മുന്നറിയിപ്പേകിയിരുന്നത്.2022 ജൂണില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം മോര്‍ട്ട്‌ഗേജ് ബോറോവര്‍മാര്‍ തിരിച്ചടവ് കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

നിലവില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് വെല്ലുവിളി നേരിടുന്ന തങ്ങളുടെ കസ്റ്റമര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതിന് മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഈ അവസരത്തില്‍ എഫ്‌സിഎ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നത് കാരണം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കാത്ത കസ്റ്റമര്‍മാരെ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ സഹായിക്കണമെന്നും എഫ്‌സിഎ നിര്‍ദേശിക്കുന്നു.

ഈ അവസരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കസ്റ്റമര്‍മാരെ ലെന്‍ഡര്‍മാര്‍ സഹായിക്കുമെന്ന പ്രതീക്ഷയും എഫ്‌സിഎ പങ്ക് വയ്ക്കുന്നുണ്ട്. കസ്റ്റമര്‍ാരെ സഹായിക്കുന്നതിന്റെ ഭാഗമായി മോര്‍ട്ട്‌ഗേജ് ടേം ദീര്‍ഘിപ്പിക്കുക അല്ലെങ്കില്‍ താല്‍ക്കാലിക സമരപരിധിയിലേക്കെങ്കിലും മാസാന്ത തിരിച്ചടവിനുള്ള പ്രീമിയം കുറയ്ക്കുക തുടങ്ങിയ സമാശ്വാസ നടപടികള്‍ ലെന്‍ഡര്‍മാര്‍ കൈക്കൊള്ളണമെന്നാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ എഫ്‌സിഎ നിര്‍ദേശിച്ചിരിക്കുന്നത്.മിക്കവര്‍ക്കും മോര്‍ട്ട്‌ഗേജ് തിരിച്ചടവുണ്ടെന്നും ചിലര്‍ ഇതിനായി നന്നായി ബുദ്ധിമുട്ടുന്നുവെന്നുമാണ് ഇത് സംബന്ധിച്ച് തങ്ങള്‍ നടത്തിയ ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് എഫ്‌സിഎയിലെ കണ്‍സ്യൂമേര്‍സ് ആന്‍ഡ് കോംപറ്റീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷെല്‍ഡന്‍ മില്‍സ് എടുത്ത് കാട്ടുന്നത്.

Other News in this category



4malayalees Recommends