പ്രതിസന്ധി ചര്‍ച്ചകളില്‍ മാനംകാക്കാന്‍ ബിബിസി; ഗാരി ലിനേകറെ തിരിച്ചെത്തിക്കും; എഫ്എ കപ്പ് അരങ്ങേറുമ്പോള്‍ സ്റ്റുഡിയോയില്‍ മറ്റ് പണ്ഡിതന്‍മാര്‍ക്കൊപ്പം ഫുട്‌ബോള്‍ വിശേഷങ്ങള്‍ വിളമ്പാന്‍ താരം എത്തിച്ചേരും

പ്രതിസന്ധി ചര്‍ച്ചകളില്‍ മാനംകാക്കാന്‍ ബിബിസി; ഗാരി ലിനേകറെ തിരിച്ചെത്തിക്കും; എഫ്എ കപ്പ് അരങ്ങേറുമ്പോള്‍ സ്റ്റുഡിയോയില്‍ മറ്റ് പണ്ഡിതന്‍മാര്‍ക്കൊപ്പം ഫുട്‌ബോള്‍ വിശേഷങ്ങള്‍ വിളമ്പാന്‍ താരം എത്തിച്ചേരും

അടുത്ത ശനിയാഴ്ച എഫ്എ കപ്പ് നടക്കുമ്പോള്‍ ഫുട്‌ബോള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ബിബിസി സ്റ്റുഡിയോയില്‍ ഗാരി ലിനേകര്‍ ഉണ്ടാകും. നാസി ട്വീറ്റ് വിഷയത്തില്‍ ഗാരി ലിനേകറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് എത്തിയതോടെയാണ് മടക്കം.


ലിനേകറുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ബിബിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ അവതാരകന്‍ മാപ്പ് പറയാതെ മടങ്ങിയെത്തിയാല്‍ അത് ബിബിസിയും, ടോറി പാര്‍ട്ടിയും തമ്മില്‍ പുതിയ തര്‍ക്കങ്ങളിലേക്ക് വഴിവെയ്ക്കും.

ബിബിസി പരിപാടികളുടെ ഷെഡ്യൂളുകള്‍ തുടര്‍ച്ചയായി തടസ്സപ്പെട്ടതോടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള സമ്മര്‍ദത്തിലായി. ഈ ഘട്ടത്തിലാണ് എഫ്എ കപ്പ് കവറേജില്‍ ഗാരി മടങ്ങിയെത്തുമെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കിയത്.

ടോറിവിരുദ്ധ നിലപാടുകള്‍ ട്വീറ്റ് ചെയ്യാന്‍ ബിബിസി അനുവദിച്ചാല്‍ ഇത് ഗാരിയ്ക്ക് പ്രധാന വിജയമായി മാറും. എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയ്ക്ക് എതിരെയും, ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്‍ഹാമിനെയുമാണ് നേരിടുന്നത്.

ബിബിസി ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ച് ഗാരി ലിനേകറെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും താരത്തിന് പിന്തുണ നല്‍കി മറ്റ് സ്‌പോര്‍ട്‌സ് അവതാരകരും ചാനലിനെ ബഹിഷ്‌കരിച്ചതോടെയാണ് കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലായത്.
Other News in this category



4malayalees Recommends