ആഗോള സാമ്പത്തിക പ്രതിസന്ധി വീണ്ടും വരുന്നുവോ....? യുഎസിലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് ബാങ്കുകള്‍ അടച്ച് പൂട്ടിയത് ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണെന്ന് മുന്നറിയിപ്പ്

ആഗോള സാമ്പത്തിക പ്രതിസന്ധി വീണ്ടും വരുന്നുവോ....? യുഎസിലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു; ഒരാഴ്ചയ്ക്കിടെ രണ്ട് ബാങ്കുകള്‍ അടച്ച് പൂട്ടിയത് ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണെന്ന്  മുന്നറിയിപ്പ്

വാഷിംഗ്ടണ്‍:യുഎസ് മറ്റൊരു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്നുവെന്ന ശക്തമായ സൂചനയുമായി രാജ്യത്ത് ഒരാഴ്ചക്കിടെ രണ്ടാമത്തെ ബാങ്കും അടച്ച് പൂട്ടി. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലെന്‍ഡിംഗ് ബാങ്കായ സിഗ്നേച്ചര്‍ ബാങ്കിനാണിപ്പോള്‍ താഴ് വീണിരിക്കുന്നത്. യുഎസിന് പുറമെ ലോകമാകമാനം അഭിമുഖീകരിക്കാന്‍ പോകുന്ന കടുത്ത . സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ തകരുന്നതെന്ന കടുത്ത മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുമുണ്ട്.


സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ വിദഗ്ധരായ സിലിക്കണ്‍ വാലി ബാങ്ക് ഇക്കഴിഞ്ഞ ദിവസമായിരുന്നു അടച്ച് പൂട്ടിയിരുന്നത്. ആസ്തിയില്‍ 16-ാമത്തെ ഏറ്റവും വലിയ യുഎസ് ബാങ്കാണ് പ്രതിസന്ധിയിലായി അടച്ച് പൂട്ടിയ സിലിക്കണ്‍ വാലി ബാങ്ക്. നേരത്തെ സിലിക്കണ്‍ വാലി ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ പണം പൂര്‍ണ്ണമായും തിരിച്ചെടുക്കുന്നതിനുള്ള വ്യാപകമായ നീക്കങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ആണ് യുഎസിലെ പ്രമുഖ ബാങ്കുകളിലൊന്ന് കൂടി പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുന്നതെന്നത് ആഗോളതലത്തില്‍ ആശങ്കയേറ്റിയിരിക്കുന്നത്. .നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്കുകള്‍ക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് യു എസ് ഫെഡറല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആഗോള തലത്തില്‍ 2008 ലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇദംപ്രഥമമായാണ് യുഎസില്‍ ഈ വിധത്തില്‍ ബാങ്കുകള്‍ അടച്ച് പൂട്ടാനിടയായിരിക്കുന്നത്. തുടര്‍ച്ചയായി ബാങ്കുകളുടെ തകര്‍ച്ച ലോകമെങ്ങും ബാങ്കിങ് ഓഹരികള്‍ ഇടിയാന്‍ വഴിയൊരുക്കുകയായിരുന്നു. അതേസമയം ഒരാഴ്ചയ്ക്കിടെ രണ്ട് ബാങ്കുകള്‍ തകര്‍ന്നത് അമേരിക്കയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് മുന്നറിയിപ്പ്.

ഇനിയും ബാങ്കുകള്‍ പ്രതിസന്ധിയിലാകുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശമേകിയിട്ടുണ്ട്.

11000 കോടി രൂപയുടെ ആസ്തിയുള്ളതാണ് സിഗ്‌നേച്ചര്‍ ബാങ്ക്. അതിനാല്‍ തന്നെ നിരവധി നിക്ഷേപകര്‍ ബാങ്കിന്റെ തകര്‍ച്ചയില്‍ പരിഭ്രമത്തിലായിട്ടുണ്ട്.പക്ഷേ ഇന്‍വെസ്റ്റര്‍മാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഇന്‍ഷൂറന്‍സ് അധികൃതര്‍ ഉറപ്പേകുന്നു. ഇതിന് പുറമെ .മറ്റൊരു പ്രമുഖ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് എന്ന ആശങ്കയും ശക്തമാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലെ രണ്ട് സെഷനുകളിലായി ഏകദേശം 30 ശതമാനം ഇടിവാണ് ഈ ബാങ്കിന്റെ ഓഹരികളിലുണ്ടായിരിക്കുന്നത്. .

Other News in this category



4malayalees Recommends