മാനേജരായ അര്‍ദ്ധസഹോദരന്‍ സ്ലോ പോയ്‌സണ്‍ നല്‍കി; വൃക്ക തകരാറിലായത് വെളിപ്പെടുത്തി നടന്‍

മാനേജരായ അര്‍ദ്ധസഹോദരന്‍ സ്ലോ പോയ്‌സണ്‍ നല്‍കി; വൃക്ക തകരാറിലായത് വെളിപ്പെടുത്തി നടന്‍
പ്രശസ്തനായ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയ നടനാണ് പൊന്നമ്പലം. ഈയടുത്ത് ആരോഗ്യപരമായ കാരണങ്ങളല്‍ സിനിമകളില്‍ നിന്നും താരം വിട്ടുനിന്നിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചാണ് പൊന്നമ്പലം ഗുരുതരാവസ്ഥയിലായത്.

താരത്തിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത് ബന്ധുവും സംവിധായകനുമായ ജഗന്നാനാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ്. ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് പൊന്നമ്പലം.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ് താരം.

താന്‍ മദ്യപാനിയായതുകൊണ്ടോ മറ്റ് ലഹരി മരുന്നുകള്‍ ഉപയോഗിച്ചത് കൊണ്ടോ അല്ല തന്റെ കിഡ്‌നി തകരാറിലായതെന്നാണ് താരം വെളിപ്പെടുത്തുന്നത്. എന്നാല്‍ പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. തന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ തന്‍രെ തന്നെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം സ്ലോ പോയിസണ്‍ ബിയറില്‍ കലക്കി തന്നു. അത് തന്റെ കിഡ്‌നിയെയാണ് സാരമായി ബാധിക്കുകയായിരുന്നു എന്നാണ് പൊന്നമ്പലം പറയുന്നത്.

എന്നാല്‍ സഹോദരന്‍ തന്നെയാണ് സ്ലോ പോയ്‌സന്‍ നല്‍കിയതെന്ന് അറിയില്ലായിരുന്നു. രസത്തിലും ഇതേ പോയിസണ്‍ കലക്കി തന്നു. മാത്രമല്ല വീടിന് സമീപം കൂടോത്രം ചെയ്യുന്നത് പോലെ എന്തൊക്കയോ ചെയ്യുന്നത് കണ്ടെന്നും പൊന്നമ്പലം പറയുന്നു.

ഇതോടെ അന്ന് തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതെല്ലാം പുറത്ത് വന്നത്. താന്‍ സിനിമയില്‍ അഭിനയിക്കുകയും നന്നായി ജീവിക്കുകയും ചെയ്യുന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. താന്‍ ചെറുപ്പം മുതല്‍ പണം സമ്പാദിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നാണ് പൊന്നമ്പലം പറയുന്നത്.

Other News in this category



4malayalees Recommends