എല്ലാ വെള്ളിയാഴ്ചയും തന്റെ വിവാഹം നടക്കുന്നുവെന്ന് തമന്ന; ഇതിനകം പലരെയും വിവാഹം ചെയ്തു; വിജയ്ശര്‍മയുമായുള്ള പ്രണയവാര്‍ത്തക്ക് വിശദീകരണം നല്‍കേണ്ടതില്ലെന്ന് തെന്നിന്ത്യന്‍ സുന്ദരി

എല്ലാ വെള്ളിയാഴ്ചയും തന്റെ വിവാഹം നടക്കുന്നുവെന്ന് തമന്ന;  ഇതിനകം പലരെയും വിവാഹം ചെയ്തു;  വിജയ്ശര്‍മയുമായുള്ള പ്രണയവാര്‍ത്തക്ക് വിശദീകരണം നല്‍കേണ്ടതില്ലെന്ന് തെന്നിന്ത്യന്‍ സുന്ദരി
ബോളിവുഡില്‍ നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ പെരുകുന്നത് സ്ഥിരം സംഭവമാണ്. ഇപ്പോഴിതാ തന്നെയും ബോളിവുഡ് നടന്‍ വിജയ് ശര്‍മയെയും ചേര്‍ത്തുള്ള ഗോസിപ്പിനോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ രംഗത്തെത്തിയിരിക്കുകയാണ്. താനടക്കമുള്ള നടിമാര്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാകുന്നതിന് മുമ്പ് തന്നെ ഇത്തരം ഗോസിപ്പുകളിലൂടെ പലവട്ടം വിവാഹിതരാകുന്നവരാണെന്നും എല്ലാ വെള്ളിയാഴ്ചയും തങ്ങളുടെ വിവാഹം നടന്ന് കൊണ്ടിരിക്കുകയാണെന്നും തമന്ന തമാശരൂപേണ വിശദീകരിക്കുന്നു.

ഇതിനാല്‍ താനും വിജയ് ശര്‍മയുമായുള്ള പ്രണയവാര്‍ത്തക്ക് വിശദീകരണം നല്‍കേണ്ടതില്ലെന്നും തമന്ന വെട്ടിത്തുറന്ന് പറയുന്നു.ഗോസിപ്പെഴുത്തുകാര്‍ ഇതിനകം ഡോക്ടര്‍മാര്‍ മുതല്‍ ബിസിനസുകാര്‍ വരെ അനേകം പേരുമായി തന്റെ വിവാഹം നടത്തിക്കഴിഞ്ഞുവെന്നും അതിനാല്‍ ഇനി താന്‍ ശരിക്കും വിവാഹിതയായാല്‍ പോലും അതും ഗോസിപ്പായി മാത്രമേ നാട്ടുകാര്‍ കാണുകയുള്ളുവെന്നും തമന്ന പറയുന്നു.വിജയ് ശര്‍മയെയും തമന്നയെയും സമീപകാലത്ത് ഒന്നിലധികം വേദികളില്‍ ഒരുമിച്ച് കാണാനിടയായതാണ് ഇവരെ ചേര്‍ത്ത് ഗോസിപ്പ് പ്രചരിക്കാന്‍ കാരണമായിരിക്കുന്നത്.



Other News in this category



4malayalees Recommends