നാട്ടിലേക്ക് വിമാനം പിടിക്കല്‍ ഇനി ചെലവേറിയ കാര്യമാകും; എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം; തടയാതെ ചാന്‍സലര്‍; 50 പൗണ്ട് വീതം നിരക്കുകളില്‍ ചേര്‍ക്കപ്പെടും

നാട്ടിലേക്ക് വിമാനം പിടിക്കല്‍ ഇനി ചെലവേറിയ കാര്യമാകും; എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം; തടയാതെ ചാന്‍സലര്‍; 50 പൗണ്ട് വീതം നിരക്കുകളില്‍ ചേര്‍ക്കപ്പെടും

നാട്ടിലേക്ക് കുടുംബം ഒന്നിച്ചുള്ള യാത്രകള്‍ക്ക് ഇനി ചെലവേറും. എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി ഉയര്‍ത്തുന്നതില്‍ നിന്നും ചാന്‍സലര്‍ ജെറമി ഹണ്ട് പിന്‍വാങ്ങാത്തതാണ് ഈ ഭീഷണിക്ക് ഇടയാക്കുന്നത്. ഇതോടെ പണപ്പെരുപ്പത്തിനൊപ്പം ഉയരുന്ന ടാക്‌സ് മൂലം വിമാനടിക്കറ്റ് നിരക്കിലേക്ക് 50 പൗണ്ടിലേറെ കൂട്ടിച്ചേര്‍ക്കപ്പെടും.


ഇരട്ട അക്ക വര്‍ദ്ധനവാണ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ നേരിടുന്നത്. എന്നാല്‍ ഇതില്‍ ബജറ്റ് ഉപയോഗിച്ച് ആശ്വാസം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ചാന്‍സലര്‍. ഇതോടെ പണപ്പെരുപ്പ നിരക്കിന്റെ ആര്‍പിഐയ്‌ക്കൊപ്പം നികുതി ഉയരുമെന്നാണ് സര്‍ക്കാര്‍ ശ്രോതസ്സുകള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിലേറെയായിരുന്നു ആര്‍പിഐ.

സെപ്റ്റംബറിലെ ആര്‍പിഐ നിരക്ക് 12.6 ശതമാനവുമാണ്. ഇതിന് ആനുപാതികമായാണ് എപിഡി ഉയരുക. ഏപ്രില്‍ 1 മുതല്‍ ഇക്കോണമി ക്ലാസില്‍ വിദേശ വിമാനത്തില്‍ കരുന്ന ഓരോ വ്യക്തിക്കും 87 പൗണ്ട് നീകം ഈടാക്കാനാണ് നിശ്ചയിച്ചിരുന്നത്. മീഡിയം മുതല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് വരെ ഇത് ബാധകമാണ്.

എന്നാല്‍ വരാനിരിക്കുന്ന നിരക്ക് വര്‍ദ്ധനവിലേക്ക് സെപ്റ്റംബറിലെ ആര്‍പിഐ നിരക്ക് കൂടിച്ചേരുമ്പോള്‍ ഇതില്‍ 10 പൗണ്ടിലേറെ മാറ്റം വരും. അഞ്ച് പേരടങ്ങുന്ന കുടുംബമാണ് വിദേശയാത്ര നടത്തുന്നതെങ്കില്‍ 50 പൗണ്ടിലേറെ ടിക്കറ്റ് നിരക്കില്‍ അധികം ചെലവ് വരും.

2000 മൈല്‍ വരെ സഞ്ചരിക്കുന്ന ബാന്‍ഡ് എ'യില്‍ പെട്ട യാത്രക്കാരാണ് ചുരുങ്ങിയ നിരക്ക് വര്‍ദ്ധന നേരിടുക. 2001 മുതല്‍ 5500 മൈല്‍ വരെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കും, 5500ന് മുകളില്‍ ഉയര്‍ന്നു നിരക്കും നല്‍കേണ്ടിവരും.
Other News in this category



4malayalees Recommends