വിദേശ ലോയര്‍മാര്‍ക്കും ലോ ഫേമുകള്‍ക്കും ഇനി മുതല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാം; നിര്‍ണായക നീക്കവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; വിദേശത്തെയും ഇന്ത്യയിലെയും ലോയര്‍മാര്‍ക്ക് ഒരു പോലെ ഗുണപ്രദമാകുന്ന ചുവട് വയ്പ്

വിദേശ ലോയര്‍മാര്‍ക്കും ലോ ഫേമുകള്‍ക്കും ഇനി മുതല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാം; നിര്‍ണായക നീക്കവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; വിദേശത്തെയും ഇന്ത്യയിലെയും ലോയര്‍മാര്‍ക്ക് ഒരു പോലെ ഗുണപ്രദമാകുന്ന ചുവട് വയ്പ്
വിദേശ ലോയര്‍മാര്‍ക്കും ലോ ഫേമുകള്‍ക്കും ഫോറിന്‍ ലോ ഇനി മുതര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാമെന്ന നിര്‍ണായക തീരുമാനവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) രംഗത്തെത്തി. പരസ്പര പൂരകമായ വിധത്തില്‍ ( reciproctiy) പ്രവര്‍ത്തിക്കുന്നതിനായിരിക്കും ഇത്തരത്തില്‍ അനുവാദം നല്‍കുന്നത്. ബിസിഐ പുറത്തിറക്കിയ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റൂള്‍സ് ഫോര്‍ രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഫോറിന്‍ ലോയേര്‍സ് ആന്‍ഡ് ഫോറിന്‍ ലോ ഫേംസ് ഇന്‍ ഇന്ത്യ ,2022 പ്രകാരമാണ് ഇന്റര്‍നാഷണല്‍ ലോയര്‍മാര്‍ക്കും ആര്‍ബിട്രേഷന്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദം ലഭിക്കുന്നത്.

കാലത്തിന് അനുസരിച്ച മാറ്റമാണ് പുതിയ നീക്കത്തിലൂടെ നടപ്പിലാക്കുന്നതെന്നാണ് ബിസിഐ പുതിയ ചുവട് വയ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഫോറിന്‍ നിയമത്തിന്റെ മേഖലയില്‍ ഫോറിന്‍ ലോയര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെം നോണ്‍ ലിറ്റിജിയസ് വിഷയങ്ങള്‍ക്ക് മേലുള്ള ഇന്റര്‍നാഷണല്‍ ഇഷ്യൂസ്, ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ കേസുകള്‍ തുടങ്ങിയവ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുമെന്നും ബിസിഐ പറയുന്നു.

ഇതിലൂടെ ഇന്ത്യക്കാരായ ലോയര്‍മാര്‍ക്കും ഏറെ ഗുണങ്ങളും അവസരങ്ങളും ലഭിക്കുമെന്നും ബിസിഐ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ വിദേശ ലോയര്‍മാരും ലോ ഫേമുകളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് നല്ല രീതിയിലുള്ള നിയന്ത്രണത്തിന് കീഴിലായതിനാല്‍ ഇതിനെക്കൊണ്ട് ഇവിടെ യാതൊരു ദോഷവും തിരിച്ചടികളുമുണ്ടാവില്ലെന്നും ബിസിഐ ഉറപ്പേകുന്നു.ഇതിലൂടെ വിദേശ ലോയര്‍മാര്‍ക്കും ഇന്ത്യന്‍ ലോയര്‍മാര്‍ക്കും ഒരു പോലെ ഗുണങ്ങളുണ്ടാകുമെന്നും ബാര്‍ കൗണ്‍സില്‍ ഉറപ്പേകുന്നു.

വിദേശത്തുള്ള ലോയര്‍മാര്‍ക്കും ലോ ഫേമുകള്‍ക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രര്‍ ചെയ്തതിന് ശേഷം മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദുമുള്ളൂ. എന്നാല്‍ ഫ്‌ലൈ ഇന്‍ ആന്‍ഡ് ഫ്‌ലൈ ഔട്ട് അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് വരുന്ന ഫോറിന്‍ ലോയര്‍ അല്ലെങ്കില്‍ ലോ ഫേമിന് ഈ നിയന്ത്രണം ബാധകമായിരിക്കില്ല. ഇന്ത്യയിലെ തങ്ങളുടെ ഒരു കക്ഷിക്ക് വിദേശ നിയമത്തിന് മേല്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ ഇഷ്യൂസിന് മേല്‍ നിയമോപദേശം നല്‍കാനാണ് ഫ്‌ലൈ ഇന്‍ ആന്‍ഡ് ഫ്‌ലൈ ഔട്ട് അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ ഇന്ത്യയിലേക്ക് വരുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഇന്ത്യയില്‍ ഓഫീസ് ഉണ്ടാകാനോ ഇവരുടെ ഇന്ത്യയിലെ പ്രാക്ടീസ് 12 മാസങ്ങള്‍ക്കിടെ 60 ദിവസത്തില്‍ കൂടുതല്‍ നീളാനും പാടില്ല.


Other News in this category



4malayalees Recommends