യുകെയിലെ ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തണം;പുതുക്കിയ നിര്‍ദേശവുമായി ഹോം ഓഫീസ്; നിയമവിരുദ്ധര്‍ക്ക് അക്കൗണ്ടില്ല

യുകെയിലെ ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തണം;പുതുക്കിയ നിര്‍ദേശവുമായി ഹോം ഓഫീസ്; നിയമവിരുദ്ധര്‍ക്ക് അക്കൗണ്ടില്ല
കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തണമെന്ന പുതുക്കിയ നിര്‍ണായക നിര്‍ദേശം ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കുമേകി ഹോം ഓഫീസ് രംഗത്തെത്തി. മാര്‍ച്ച് 13നാണ് ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം ഹോം ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഹോം ഓഫീസ് പ്രത്യേക ആന്റി-ഫ്രൗഡ് ഓര്‍ഗനൈസേഷന് ഒരു പറ്റം വ്യക്തികളുടെ ഡാറ്റകള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

കറന്റ് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യാനോ അല്ലെങ്കില്‍ ഓപ്പറേറ്റ് ചെയ്യാനോ അയോഗ്യത കല്‍പ്പിക്കപ്പെട്ട വ്യക്തികളാണിവര്‍. ഈ ഡാറ്റ പ്രകാരം കറന്റ് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ അല്ലെങ്കില്‍ ബെനിഫിഷറികള്‍ക്കിടയില്‍ കൃത്യമായ പരിശോധനകള്‍ നടത്തിയിരിക്കണമെന്നാണ് ഹോം ഓഫീസ് നിര്‍ദേശിക്കുന്നത്. തങ്ങളുടെ ക്ലൈന്റുകളില്‍ ആര്‍ക്കെല്ലാമാണ് ഒരു കറന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ അല്ലെങ്കില്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവാദമുള്ളതെന്ന് ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും സ്ഥിരീകരിക്കാന്‍ സാധിക്കും.

ഇക്കഴിഞ്ഞ 13ാം തിയതി ഹോം ഓഫീസ് പുറത്തിറക്കിയ ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നിലവിലുള്ള കറന്റ് അക്കൗണ്ടുകല്‍ക്ക് മേല്‍ ബാങ്കുകളും ബ ില്‍ഡിംഗ് സൊസൈറ്റികളും മൂന്ന് മാസം കൂടുമ്പോള്‍ കൃത്യമായ പരിശോധനകള്‍ നടത്തിയിരിക്കണം. ഡിസ് ക്വാളിഫൈഡ് പഴ്‌സന്‍സിനെ നിര്‍ണയിക്കുന്നതിനായി ഹോം ഓഫീസ് പുറത്തിറക്കിയ ഡാറ്റയുമായി താരതമ്യപ്പെടുത്തിയാണ് ഒരു വ്യക്തിക്ക് കറന്റ് അക്കൗണ്ട് തുറക്കാന്‍ അല്ലെങ്കില്‍ ഓപ്പറേറ്റ് ചെയ്യാനുള്ള യോഗ്യത ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും നിര്‍ണയിക്കാന്‍ സാധിക്കുന്നത്.

യുകെയില്‍ ലീഗല്‍ സ്റ്റാറ്റസില്ലാത്തവരെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അല്ലെങ്കില്‍ ഓപ്പറേറ്റ് ചെയ്യാന്‍ അര്‍ഹതയില്ലാത്ത ഡിസ്‌ക്വാളിഫൈഡ് വ്യക്തിയായിട്ടാണ് കണക്കാക്കുന്നത്. ഇമിഗ്രേഷന്‍ ആക്ട് 2014ലെ സെക്ഷന്‍ 40 പ്രകാരം ഇത്തരം വ്യക്തികള്‍ ഒരു കറന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നില്ലെന്ന് ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും ഉറപ്പ് വരുത്തിയിരിക്കണം. ഇത്തരത്തില്‍ യോഗ്യതയില്ലാത്തവരാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാരുടെ നിലവിലെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ അല്ലെങ്കില്‍ നിരോധിക്കാന്‍ ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും സാധിക്കുമെന്നും നിയമം അനുശാസിക്കുന്നു.

Other News in this category



4malayalees Recommends