പണപ്പെരുപ്പം ഇടിയും, കടം കുറയും, വളര്‍ച്ച ഉയരും! ബ്രിട്ടനെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍; നികുതി ഭാരം കുറയ്ക്കാന്‍ നടപടിയില്ല; ജോലിക്കാരെ രംഗത്തിറക്കാന്‍ പരിഷ്‌കാരങ്ങള്‍

പണപ്പെരുപ്പം ഇടിയും, കടം കുറയും, വളര്‍ച്ച ഉയരും! ബ്രിട്ടനെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട് ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍; നികുതി ഭാരം കുറയ്ക്കാന്‍ നടപടിയില്ല; ജോലിക്കാരെ രംഗത്തിറക്കാന്‍ പരിഷ്‌കാരങ്ങള്‍

സംശയങ്ങള്‍ ഉന്നയിക്കുന്നവരെ തെറ്റാണെന്ന് തെളിയിച്ച്, ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍ ജെറമി ഹണ്ട്. വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ 21 ബില്ല്യണ്‍ പൗണ്ടിന്റെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കവെയാണ് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഭാവിയിലേക്ക് ഏറെ അവസരങ്ങളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തത്.


ഇരട്ട അക്കത്തിലുള്ള പണപ്പെരുപ്പം വര്‍ഷത്തിന്റെ അവസാനത്തോടെ 2.9 ശതമാനത്തിലേക്ക് താഴുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഇതോടെ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ അയവ് വരും. ലേബര്‍ പാര്‍ട്ടിയും, ദുരന്തം പ്രവചിക്കുന്ന വിദഗ്ധരും നടത്തുന്ന പ്രവചനങ്ങള്‍ മറികടന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുമെന്നും ചാന്‍സലര്‍ വ്യക്തമാക്കി.

എന്നാല്‍ നികുതി ഭാരം ഉയര്‍ന്ന നിലയില്‍ തുടരുന്നതായി ടോറി എംപിമാര്‍ മുന്നറിയിപ്പ് നല്‍കി. ആറ് മില്ല്യണ്‍ ജോലിക്കാരില്‍ നിന്നും 120 ബില്ല്യണ്‍ നികുതിയാണ് നേടിയെടുക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ബജറ്റില്‍ നികുതി കുറച്ച് തിരിച്ചുവരവ് നടത്താമെന്നാണ് കണക്കുകൂട്ടല്‍.

ആയിരക്കണക്കിന് ഡോക്ടര്‍മാരെയും, പ്രൊഫഷണലുകളെയും നേരത്തെ വിരമിക്കാന്‍ പ്രേരിപ്പിച്ചിരുന്ന പെന്‍ഷന്‍ സേവിംഗ്‌സ് പദ്ധതി പൂര്‍ണ്ണമായി റദ്ദാക്കാന്‍ ചാന്‍സലര്‍ തയ്യാറായി. എന്നാല്‍ കോര്‍പ്പറേഷന്‍ ടാക്‌സ് 19 ശതമാനത്തില്‍ നിന്നും 25 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നത് മാറ്റിവെയ്ക്കണമെന്ന ആവശ്യം തള്ളി ജെറമി ഹണ്ട് പദ്ധതിയുമായി മുന്നോട്ട് പോയി. ബിസിനസ്സുകളില്‍ നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10 മില്ല്യണ്‍ പൗണ്ട് ടാക്‌സ് ബ്രേക്കും അദ്ദേഹം പ്രഖ്യാപിച്ചു.

In the 2023 Spring Budget, it was announced that working parents would be offered up to 30 hours of free childcare for children aged nine months and over from September 2025

ഒന്‍പത് മാസം മുതല്‍ പ്രായമുള്ള എല്ലാ പ്രീ-സ്‌കൂള്‍ കുഞ്ഞുങ്ങള്‍ക്കുമായി ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ്‌കെയര്‍ നല്‍കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കലും, 5 പെന്‍സ് കട്ടും നീട്ടാനും ഹണ്ട് തയ്യാറായത് ആശ്വാസമായി.

ശരാശരി എനര്‍ജി ബില്ലുകള്‍ അടുത്ത മൂന്ന് മാസത്തേക്ക് കൂടി 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്തും. ഇതുവഴി 160 പൗണ്ട് വീതം ശരാശരി കുടുംബങ്ങള്‍ക്ക് ലാഭം കിട്ടും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 11 ബില്ല്യണ്‍ പൗണ്ടാണ് അധികമായി വകയിരുത്തിയിരിക്കുന്നത്.

ചൈല്‍ഡ്‌കെയറിനായി കുറഞ്ഞ വരുമാനക്കാരായ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന തുക പ്രതിമാസം 950 പൗണ്ടായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി 60,000 രക്ഷിതാക്കളെയെങ്കിലും തൊഴിലിടങ്ങളില്‍ എത്തിക്കാമെന്നാണ് ഒബിആര്‍ പ്രവചനം.
Other News in this category



4malayalees Recommends