7 മില്ല്യണ്‍ ജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ എംപ്ലോയ്‌മെന്റ് തടസ്സങ്ങള്‍ നീക്കി ബജറ്റ്; എല്ലാ പ്രായത്തിലുള്ള കഴിവുള്ളവരെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുണ്ട്; ലോ സ്‌കില്‍ഡ് മൈഗ്രേഷന്‍ നിലച്ചതോടെ 50ന് മുകളിലുള്ളവരെ തൊഴില്‍രംഗത്തിറക്കാന്‍ പദ്ധതി

7 മില്ല്യണ്‍ ജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ എംപ്ലോയ്‌മെന്റ് തടസ്സങ്ങള്‍ നീക്കി ബജറ്റ്; എല്ലാ പ്രായത്തിലുള്ള കഴിവുള്ളവരെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുണ്ട്; ലോ സ്‌കില്‍ഡ് മൈഗ്രേഷന്‍ നിലച്ചതോടെ 50ന് മുകളിലുള്ളവരെ തൊഴില്‍രംഗത്തിറക്കാന്‍ പദ്ധതി

ബാക്ക്-ടു-സ്‌കൂള്‍ എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനെ സംബന്ധിച്ച് ഇപ്പോള്‍ പ്രധാനം ജോലിയില്ലാത്ത 7 മില്ല്യണ്‍ മുതിര്‍ന്ന ആളുകള്‍ക്ക് ഇത് കണ്ടെത്തി നല്‍കുകയാണ്. ഇതിനായി ബാക്ക്-ടു-വര്‍ക്ക് പദ്ധതിയാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


ദീര്‍ഘകാല രോഗികള്‍, അംഗപരിമിതര്‍, ബെനഫിറ്റുകള്‍ നേടുന്നവര്‍, 50ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ജോലി കണ്ടെത്താനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനാണ് സുപ്രധാന നടപടി. 'പരിധിയില്ലാത്ത ലോ സ്‌കില്‍ഡ് മൈഗ്രേഷന്‍' വഴി വേക്കന്‍സികള്‍ നിറയ്ക്കുന്ന യുകെയുടെ സാമ്പത്തിക മോഡല്‍ ബ്രക്‌സിറ്റ് മൂലം അവസാനിച്ചതോടെയാണ് ഈ നീക്കമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.

രണ്ട് മില്ല്യണിലേറെ പേരാണ് വികലാംഗത്വവും, ഗുരുതര രോഗങ്ങളും മൂലം സാമ്പത്തികമായി ആക്ടീവല്ലാത്തത്. എന്നാല്‍ ഇവര്‍ക്കും ഓണ്‍ലൈന്‍ ടെക്‌നോളജി ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയുണ്ടെന്ന് ഹണ്ട് ചൂണ്ടിക്കാണിച്ചു. യൂണിവേഴ്‌സല്‍ സപ്പോര്‍ട്ട് പദ്ധതിയിലൂടെ 50,000 അംഗപരിമിതര്‍ക്ക് പ്രതിവര്‍ഷം ജോലി കണ്ടെത്താന്‍ സഹായം നല്‍കും.

യൂണിവേഴ്‌സല്‍ ക്രെഡിറ്റിലുള്ള ജോലി അന്വേഷിക്കുന്ന 2 മില്ല്യണ്‍ പേര്‍ക്ക് കുരുക്ക് മുറുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ജോലി അന്വേഷിക്കുകയും, തരക്കേടില്ലാത്ത ഓഫറുകള്‍ ഒഴിവാക്കുകയും ചെയ്താല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും. 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജോലി കണ്ടെത്താനായി പരിശീലനം നല്‍കാനും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

റിട്ടേണര്‍ഷിപ്പ് എന്ന പേരില്‍ പുതിയ തരം അപ്രന്റീസ്ഷിപ്പ് പദ്ധതികളാണ് 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കായി അവതരിപ്പിക്കുന്നത്. 63 മില്ല്യണ്‍ പൗണ്ട് നല്‍കി ഇവരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുകയാണ് ഉദ്ദേശം. ഹണ്ടിന്റെ നടപടികളിലൂടെ ലേബര്‍ സപ്ലൈ 240,000 വരെയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനം.
Other News in this category



4malayalees Recommends