യുകെയില്‍ 1000 ഷോപ്പുകളില്‍ കവര്‍ച്ച നടത്തി ഇന്ത്യന്‍ വംശജ; റീഫണ്ട് തന്ത്രം പ്രയോഗിച്ച് വാങ്ങാത്ത വസ്തുക്കള്‍ക്ക് കൈക്കലാക്കിയത് 500,000 പൗണ്ട്; 26 കുറ്റങ്ങള്‍ക്ക് 53-കാരിയെ കാത്തിരിക്കുന്നത് 'കൂടിയ' ജയില്‍ശിക്ഷ

യുകെയില്‍ 1000 ഷോപ്പുകളില്‍ കവര്‍ച്ച നടത്തി ഇന്ത്യന്‍ വംശജ; റീഫണ്ട് തന്ത്രം പ്രയോഗിച്ച് വാങ്ങാത്ത വസ്തുക്കള്‍ക്ക് കൈക്കലാക്കിയത് 500,000 പൗണ്ട്; 26 കുറ്റങ്ങള്‍ക്ക് 53-കാരിയെ കാത്തിരിക്കുന്നത് 'കൂടിയ' ജയില്‍ശിക്ഷ

യുകെയില്‍ മോഷണം തൊഴിലാക്കി മാറ്റി ഇന്ത്യന്‍ വംശജ കൈക്കലാക്കിയത് അര മില്ല്യണ്‍ പൗണ്ട്. ഷോപ്പുകളില്‍ നിന്നും അടിച്ചുമാറ്റല്‍ തൊഴിലാക്കി മാറ്റിയാണ് 53-കാരി നരീന്ദര്‍ കൗര്‍ കുറ്റകൃത്യം നടപ്പാക്കിയത്. പിടിവീണതോടെ വിചാരണ പൂര്‍ത്തിയാക്കിയ കൗറിന് 'മികച്ച' ജയില്‍ശിക്ഷ തന്നെ പ്രതീക്ഷിക്കാമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്.


മോഷ്ടിച്ച ഉത്പന്നങ്ങള്‍ക്ക് റീഫണ്ട് വാങ്ങിയാണ് 53-കാരി കൗര്‍ ഹൈസ്ട്രീറ്റ് ഷോപ്പുകളെ വഞ്ചിച്ചത്. നാല് മാസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ 26 വിവിധ കുറ്റങ്ങളില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഗ്ലോസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. വില്‍ട്ഷയര്‍ ക്ലെവേര്‍ടണില്‍ നിന്നുള്ള കൗര്‍ രാജ്യത്തെ 1000-ലേറെ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി കൗറിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ കോടതി നേരിട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വിചാരണ നടത്തിയ ജൂറിയെ ജഡ്ജ് ഇയാന്‍ ലോറി കെസി പ്രശംസിച്ചു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, കുറ്റകൃത്യത്തില്‍ കൈക്കലാക്കി വസ്തുക്കള്‍ കൈവശം സൂക്ഷിക്കല്‍, ഗൂഢാലോചന, നീതിനടപ്പാക്കുന്നത് തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.

മോഷണ പരമ്പരയ്ക്ക് ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ പോലും ഈ പരിപാടി കൗര്‍ അവസാനിപ്പിച്ചില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. അറസ്റ്റിലായി, കുറ്റം ചുമത്തിയ ശേഷവും ഇവര്‍ നുണ പറഞ്ഞ് ജാമ്യം നേടി മോഷണം തുടര്‍ന്നു. വാങ്ങാത്ത ഉത്പന്നം തിരികെ നല്‍കി റീഫണ്ട് നേടുന്ന രീതിയിലായിരുന്നു പ്രധാന തട്ടിപ്പ്.
Other News in this category



4malayalees Recommends