യുകെയിലെ വീട് വിലകള്‍ പത്ത് ശതമാനം ഇടിയും; 2022 നാലാം ക്വാര്‍ട്ടറിലെ കുതിച്ച് കയറ്റത്തിന് ശേഷമുള്ള പതനം; പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ 20 ശതമാനം ഇടിവുണ്ടാകും; ഒബിആറിന്റെ നിര്‍ണായക പ്രവചനമിങ്ങനെ

യുകെയിലെ വീട് വിലകള്‍ പത്ത് ശതമാനം ഇടിയും; 2022 നാലാം ക്വാര്‍ട്ടറിലെ കുതിച്ച് കയറ്റത്തിന് ശേഷമുള്ള പതനം; പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ 20 ശതമാനം ഇടിവുണ്ടാകും; ഒബിആറിന്റെ നിര്‍ണായക പ്രവചനമിങ്ങനെ
യുകെയിലെ വീട് വിലകള്‍ 2022 നാലാം ക്വാര്‍ട്ടറിലെ കുതിച്ച് കയറ്റത്തിന് ശേഷം പത്ത് ശതമാനം ഇടിയാന്‍ പോവുകയാണെന്ന പ്രവചനവുമായി ഓഫീസ് ഓഫ് ബഡ്ജറ്ററി റെസ്‌പോണ്‍സിബിലിറ്റി (ഒബിആര്‍) രംഗത്തെത്തി. നവംബറില്‍ ഒബിആര്‍ നടത്തിയ പ്രവചനവുമായി താരമത്യപ്പെടുത്തുമ്പോള്‍ പ്രസ്തുത വിലയിടിവില്‍ ഒരു പോയിന്റ് കൂടുതല്‍ താഴ്ചയുണ്ടായിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറിലെ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ 20 ശതമാനം ഇടിവാണ് വരാന്‍ പോകുന്നതെന്നും ഒബിആര്‍ പ്രവചിക്കുന്നു.

2022 മധ്യത്തിലെയും 2023 ഫെബ്രുവരിയിലെയും കുതിച്ച് കയറ്റത്തിന് ശേഷം വീട് വിലയില്‍ മൂന്ന് ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ ഇടിവ് ഇപ്പോള്‍ തന്നെ സംഭവിച്ചിരിക്കുന്നുവെന്നാണ് ഹാലിഫാക്‌സില്‍ നിന്നും നാഷന്‍ വൈഡില്‍ നിന്നുമുള്ള സൂചകങ്ങള്‍ എടുത്ത് കാട്ടുന്നത്. വീടുകളുടെ വിലയും ഉപഭോക്താവിന്റെ ആത്മവിശ്വാസം കുറഞ്ഞതും യഥാര്‍ത്ഥ വരുമാനത്തിന്റെ ചുരുങ്ങല്‍ അടക്കമുള്ള ഹൗസിംഗ് മാര്‍ക്കറ്റ് ആക്ടിവിറ്റിയിലെ റിഡക്ഷനും മോര്‍ട്ട്‌ഗേജ് നിരക്ക് കുറയുമെന്ന പ്രതീക്ഷയും വീട് വിലകള്‍ കുറയാന്‍ കാരണമായിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

യുകെ സാങ്കേതികമായി ഈ വര്‍ഷം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് ബജറ്റില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് വ്യക്തമാക്കിയ കാര്യവും ഒബിആര്‍ ഈ അവസരത്തില്‍ എടുത്ത് കാട്ടുന്നു. ഇന്റര്‍നാഷണല്‍ ഫാക്ടറുകള്‍ക്കൊപ്പം സര്‍ക്കാര്‍ എടുത്ത ചുവട് വയ്പുകളും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനെ പ്രതിരോധിച്ചുവെന്നാണ് തന്റെ സ്പ്രിംഗ് ബജറ്റ് സ്പീച്ചില്‍ ഹണ്ട് പറഞ്ഞത്.

തങ്ങളെ ചാന്‍സലര്‍ കോള്‍ഡ് ഷോള്‍ഡറിലാക്കിയെന്നാണ് പ്രോപ്പര്‍ട്ടി ഇന്റസ്ട്രി പുതിയ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വാദിച്ചിരുന്നത്. പ്രോപ്പര്‍ട്ടി വിപണിയെ രക്ഷിക്കാന്‍ ചാന്‍സലര്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവര്‍ത്തിക്കണമെന്നാണ് പ്രോപ്പര്‍ട്ടി എക്‌സ്പര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നത്. കോവിഡിന് ശേഷം പ്രോപ്പര്‍ട്ടി വിപണി കഷ്ടിച്ച് കരകയറിക്കൊണ്ടിരിക്കുകയാണെന്നും തുടര്‍ന്നും സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ഈ മേഖലക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends