ജീവനക്കാരുടെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിച്ച് ആല്‍ഡി; മണിക്കൂറിന് ചുരുങ്ങിയത് 11.40 പൗണ്ടായി വര്‍ദ്ധന; ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13% ഉയര്‍ന്ന ശമ്പളം

ജീവനക്കാരുടെ ശമ്പളം വീണ്ടും വര്‍ദ്ധിപ്പിച്ച് ആല്‍ഡി; മണിക്കൂറിന് ചുരുങ്ങിയത് 11.40 പൗണ്ടായി വര്‍ദ്ധന; ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13% ഉയര്‍ന്ന ശമ്പളം

മണിക്കൂര്‍ ശമ്പളം ചുരുങ്ങിയത് 11.40 പൗണ്ടായി ഉയര്‍ത്തി ആല്‍ഡി. ഇതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണ് ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാര്‍ക്ക് ലഭിക്കുന്നത്. യുകെയില്‍ 40,000 പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിലെ എല്ലാ സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ക്കും ജൂലൈ 1 മുതല്‍ പുതിയ നിരക്കിലാണ് ശമ്പളം നല്‍കുകയെന്ന് ആല്‍ഡി വ്യക്തമാക്കി.


എം25ന് സമീപമുള്ള ജോലിക്കാരുടെ ശമ്പളം മണിക്കൂറിന് 12.85 പൗണ്ടെന്ന നിലയിലേക്കും ഉയരും. ഈ ശമ്പളവര്‍ദ്ധന ഏകദേശം 28,000 ആല്‍ഡി ജോലിക്കാര്‍ക്കാണ് കൈവരുക. രണ്ട് മാസം മുന്‍പ് മാത്രമാണ് മറ്റൊരു ശമ്പളവര്‍ദ്ധന സൂപ്പര്‍മാര്‍ക്കറ്റ് നല്‍കിയത്. മണിക്കൂറിന് 11 പൗണ്ടായി ശമ്പളം ഉയര്‍ത്തതിന് പിന്നാലെയാണ് പുതിയ നീക്കം.

പല തവണയായി ശമ്പളം വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 13 ശതമാനത്തോളം കൂടിയ വരുമാനമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്ന് ആല്‍ഡി വ്യക്തമാക്കി. റിയല്‍ ലിവിംഗ് വേജ് ദേശീയ തലത്തില്‍ മണിക്കൂറിന് 10.90 പൗണ്ടും, ലണ്ടനില്‍ 11.95 പൗണ്ടുമാണ്.

സ്ഥാപനത്തിലെ സേവനത്തിന്റെ തോത് അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജോലിക്കാര്‍ക്ക് 12.30 പൗണ്ട് മുതല്‍ 13.15 പൗണ്ട് വരെ വര്‍ദ്ധനവ് ലഭിക്കും. കഴിഞ്ഞ 12 മാസത്തിനിടെ 100 മില്ല്യണ്‍ പൗണ്ടിലേറെയാണ് ശമ്പള ഇനത്തില്‍ നിക്ഷേപം നടത്തിയതെന്ന് റീട്ടെയിലര്‍ വ്യക്തമാക്കി. ലേബര്‍ ക്ഷാമം കടുത്ത തോതില്‍ നേരിടുന്നതിനാല്‍ ജോലിക്കാരെ നേടാനും, നിലനിര്‍ത്താനുമായാണ് ഈ പോരാട്ടം വേണ്ടിവരുന്നത്.

Other News in this category



4malayalees Recommends