ഒരുക്കങ്ങള്‍ തകൃതി ; മേയ് 6ന് വെസ്റ്റ്മിനിസ്റ്റര്‍ അബെയില്‍ നടക്കുന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ തിളങ്ങുക വില്യമിന്റെ മക്കള്‍ ; ഏഴു പതിറ്റാണ്ടിന് ശേഷമുള്ള ചടങ്ങ് ബ്രിട്ടന്റെ വലിയ ആഘോഷമാകുമ്പോള്‍

ഒരുക്കങ്ങള്‍ തകൃതി ; മേയ് 6ന് വെസ്റ്റ്മിനിസ്റ്റര്‍ അബെയില്‍ നടക്കുന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ തിളങ്ങുക വില്യമിന്റെ മക്കള്‍ ; ഏഴു പതിറ്റാണ്ടിന് ശേഷമുള്ള ചടങ്ങ് ബ്രിട്ടന്റെ വലിയ ആഘോഷമാകുമ്പോള്‍
ഏഴു പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനില്‍ ഒരു കിരീട ധാരണ ചടങ്ങ് നടക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ വിയോഗ ശേഷം ചാള്‍സ് രാജാവായെങ്കിലും ഔദ്യോഗിക കിരീട ധാരണം മേയ് 6ന് മാത്രമേ നടക്കൂ. അന്നു തന്നെ കാമില രാഞ്ജിയുമാകും. വെസ്റ്റ് മിനിസ്റ്റര്‍ ആബെയില്‍ മേയ് ആറിനാണ് ചടങ്ങുകള്‍.

ചടങ്ങിന്റെ റിഹേഴ്‌സല്‍ പുരോഗമിക്കവേ ഏവരും ആകാംക്ഷയിലാണ്. കിരീടധാരണ ചടങ്ങില്‍ വില്യം കെയ്റ്റ് ദമ്പതികളുടെ മക്കളായ ജോര്‍ജ്ജ് രാജകുമാരന്‍, ഷാര്‍ലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍ എന്നവര്‍ പ്രധാന സ്ഥാനത്തുണ്ടാകും. ചാള്‍സ് കാമില വാഹനത്തിന് പിന്നില്‍ വില്യമിന്റെ കുടുംബവും ഉണ്ടാകും.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ നടന്ന വിലാപ യാത്രയിലും ജോര്‍ജ്ജ് രാജകുമാരനും ഷാര്‍ലറ്റ് രാജ്ഞിയും പങ്കെടുത്തിരുന്നു. ചെറിയ കുട്ടിയായതിനാല്‍ ലൂയിസിനെ ഒഴിവാക്കി.

ഘോഷയാത്രയില്‍ ആന്‍ രാജകുമാരിയും ഭര്‍ത്താവ് വൈസ് അഡ്മിറല്‍ സര്‍ടീം ലോറന്‍സും പങ്കെടുക്കും. ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പദവി ലഭിച്ച രാജകുമാരനും ഭാര്യയും ഡ്യൂക്ക് ഓഫ് ഗ്ലോസ്റ്റര്‍ എന്നിവരുംം ചടങ്ങിന്റെ ഭാഗമാകും. എന്നാല്‍ വിവാദത്തില്‍ അകപ്പെട്ട ആന്‍ഡ്രൂ രാജകുമാരനും ഹാരിയും മേഗനും ഘോഷ യാത്രയില്‍ പങ്കെടുത്തേക്കില്ല. ഹാരി മേഗന്‍ എന്നിവരുടെ പങ്കെടുക്കല്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ആര്‍ച്ചിയും ലിലിബെറ്റും കൊച്ചു കുട്ടികള്‍ ആയതിനാല്‍ ചടങ്ങുകളില്‍ പങ്കെടുത്തേക്കില്ല.രാജകുടുംബത്തിലെ ചുമതലകള്‍ വിട്ടൊഴിഞ്ഞ് അമേരിക്കയില്‍ താമസം ആരംഭിച്ചതിനു ശേഷം ഹാരിയും മേഗനും രാജകുടുംബത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഹാരി മേഗന്‍ വിവാദ ഇന്റര്‍വ്യൂവും ഹാരിയുടെ ആത്മകഥയും കുറച്ചൊന്നുമല്ല ചര്‍ച്ചയായത്. അതിനാല്‍ രാജകുടുംബത്തില്‍ നിന്ന് അകല്‍ച്ചയിലാണ് ഇവര്‍.

അബെയില്‍ കിരീടധാരണം നടത്തുന്ന 40ാം മത്തെ രാജാവാണ് ചാള്‍സ്.ഇതുവരെ പുതിയതായി കിരീടധാരണം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരിക്കും 74 കാരനായ ചാള്‍സ്. 1953 ല്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ലളിതമായ രീതിയിലായിരിക്കും ചാള്‍സിന്റെ കിരീടധാരണ ചടങ്ങുകള്‍ നടക്കുക. ചടങ്ങുകള്‍ ഒഴിവാക്കാതൈ ആര്‍ഭാടം ഒഴിവാക്കിയാകും കിരീടധാരണം.

Other News in this category



4malayalees Recommends