എന്‍എച്ച്എസ് സമരങ്ങള്‍; 72 മണിക്കൂര്‍ പണിമുടക്ക് പിന്നിട്ടതോടെ ചര്‍ച്ചകളില്‍ പ്രവേശിച്ച് ജൂനിയര്‍ ഡോക്ടര്‍മാരും, ഗവണ്‍മെന്റും; സര്‍ക്കാരിന്റെ ഓഫര്‍ 'ശോകമായാല്‍' പുതിയ സമരതീയതി പ്രഖ്യാപിക്കുമെന്ന് ബിഎംഎ

എന്‍എച്ച്എസ് സമരങ്ങള്‍; 72 മണിക്കൂര്‍ പണിമുടക്ക് പിന്നിട്ടതോടെ ചര്‍ച്ചകളില്‍ പ്രവേശിച്ച് ജൂനിയര്‍ ഡോക്ടര്‍മാരും, ഗവണ്‍മെന്റും; സര്‍ക്കാരിന്റെ ഓഫര്‍ 'ശോകമായാല്‍' പുതിയ സമരതീയതി പ്രഖ്യാപിക്കുമെന്ന് ബിഎംഎ
72 മണിക്കൂര്‍ പണിമുടക്ക് പിന്നിട്ട ശേഷം ജൂനിയര്‍ ഡോക്ടര്‍മാരും, സര്‍ക്കാരും ചര്‍ച്ചകളിലേക്ക്. സമരങ്ങള്‍ മൂലം 175,000 അപ്പോയിന്റ്‌മെന്റുകളാണ് പുനഃസംഘടിപ്പിക്കേണ്ടി വന്നത്. സര്‍ക്കാരിന്റെ ഓഫര്‍ മോശമായാല്‍ പുതിയ സമരതീയതി പ്രഖ്യാപിക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.

ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത്രയേറെ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറുകളും റദ്ദാക്കേണ്ടി വന്നതായി സ്ഥിരീകരിച്ചത്. ഇതോടൊപ്പം ചര്‍ച്ചകളില്‍ പ്രവേശിക്കാനുള്ള ഓഫര്‍ ബിഎംഎ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജൂനിയര്‍ ഡോക്ടര്‍മാരുടെ പങ്ക് അംഗീകരിക്കുന്ന മാന്യമായ സെറ്റില്‍മെറ്റ് നല്‍കുമ്പോള്‍ യുകെ നേരിടുന്ന വിശാലമായ സാമ്പത്തിക സമ്മര്‍ദങ്ങളും പരിഗണിക്കേണ്ടതുണ്ട്, വക്താവ് പറഞ്ഞു.

എന്‍എച്ച്എസിലെ അജണ്ട ഫോര്‍ ചേഞ്ച് പേ സ്‌കേലിലുള്ള ജീവനക്കാര്‍ക്ക് 5 ശതമാനം ശമ്പള വര്‍ദ്ധനവും, ഒറ്റത്തവണ ബോണസുമാണ് സര്‍ക്കാര്‍ ഓഫര്‍ ചെയ്തത്. സമാനമായ രീതിയിലുള്ള ഓഫറാകും ഡോക്ടര്‍മാര്‍ക്കും, ഡെന്റിസ്റ്റുകള്‍ക്കും, സീനിയര്‍ മാനേജര്‍മാര്‍ക്കും നല്‍കുക.


എന്നാല്‍ എന്‍എച്ച്എസ് ശമ്പളവര്‍ദ്ധനയ്ക്കുള്ള 4 ബില്ല്യണ്‍ പൗണ്ട് എവിടെ നിന്നും വരുമെന്ന ചോദ്യം ബാക്കിയാണ്. 2008-ല്‍ നേടിയിരുന്ന വരുമാനത്തിന് തത്തുല്യമായ നിലയിലേക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം.

ഇത് കണക്കാക്കിയാല്‍ 35% വര്‍ദ്ധനവാണ് ഡോക്ടര്‍മാരുടെ നോട്ടം. ഇതിനായി സര്‍ക്കാരിന് 1 ബില്ല്യണ്‍ പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് ബിഎംഎ കണക്ക്.

Other News in this category



4malayalees Recommends