ബ്രിട്ടനെ നിശ്ചലമാക്കി റെയില്‍ സമരങ്ങള്‍; ആര്‍എംടി യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കിയതോടെ 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ അവതാളത്തിലായി; രാജ്യത്ത് ഉടനീളം പകുതിയിലേറെ സര്‍വ്വീസുകള്‍ റദ്ദാക്കി

ബ്രിട്ടനെ നിശ്ചലമാക്കി റെയില്‍ സമരങ്ങള്‍; ആര്‍എംടി യൂണിയന്‍ അംഗങ്ങള്‍ പണിമുടക്കിയതോടെ 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ അവതാളത്തിലായി; രാജ്യത്ത് ഉടനീളം പകുതിയിലേറെ സര്‍വ്വീസുകള്‍ റദ്ദാക്കി

ബ്രിട്ടനിലെ വിവിധ മേഖലകളില്‍ പെട്ട പൊതുമേഖലാ ജീവനക്കാര്‍ ശമ്പളവിഷയത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നുണ്ട്. മെച്ചപ്പെട്ട ഓഫറുകള്‍ മുന്നോട്ട് വെച്ച് സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമ്പോഴും റെയില്‍വെ മേഖലയിലെ പണിമുടക്കുകള്‍ക്ക് അറുതിയില്ലാത്ത അവസ്ഥയാണ്.


ശനിയാഴ്ചയും റെയില്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയതോടെ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. ശമ്പളവും, തൊഴിലവസരങ്ങളും, തൊഴില്‍ സാഹചര്യങ്ങളും മുന്‍നിര്‍ത്തിയുള്ള തര്‍ക്കങ്ങളുടെ പേരിലാണ് സമരം. ആര്‍എംടി യൂണിയന്‍ അംഗങ്ങള്‍ സമരത്തിന് ഇറങ്ങിയതോടെ 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്.

പണിമുടക്ക് പ്രമാണിച്ച് യാത്രക്കിറങ്ങുന്നവര്‍ സര്‍വ്വീസുകള്‍ പരിശോധിച്ച ശേഷം യാത്ര തീരുമാനിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. രാജ്യത്ത് 50 ശതമാനത്തോളം സര്‍വ്വീസുകള്‍ തടസ്സപ്പെട്ടതായാണ് കരുതുന്നത്. തൊഴിലാളികളെ പാഠം പഠിപ്പിക്കാനാണ് ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ശ്രമമെന്ന് ആര്‍എംടി മേധാവി മിക്ക് ലിഞ്ച് ആരോപിച്ചു.

ഞായറാഴ്ച രാവിലെയും ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 30, ഏപ്രില്‍ 1 തീയതികൡ ആര്‍എംടി അംഗങ്ങള്‍ വീണ്ടും പണിമുടക്ക് നിശ്ചയിച്ചിട്ടുണ്ട്. 13 ശതമാനം ശമ്പളവര്‍ദ്ധന നല്‍കാന്‍ തയ്യാറായിട്ടും യൂണിയന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മെച്ചപ്പെട്ട ഓഫര്‍ നല്‍കിയില്ലെങ്കില്‍ 20,000 ലേറെ ജോലിക്കാര്‍ സമരം തുടരുമെന്നാണ് ആര്‍എംടി യൂണിയന്റെ മുന്നറിയിപ്പ്.
Other News in this category



4malayalees Recommends