പുനരുദ്ധാരണത്തിന് ചെലവായ നികുതിദായകന്റെ 2.4 മില്ല്യണ്‍ പൗണ്ട് തിരിച്ചടച്ച് ഹാരിയും, മെഗാനും; ഫ്രോഗ്മോര്‍ കോട്ടേജില്‍ ഇനി വാടക കൊടുക്കാതെ താമസിക്കാം; ബക്കിംഗ്ഹാം കൊട്ടാരവുമായി കരാര്‍; ഏത് രാജകുടുംബാംഗത്തിന് സാധിക്കും ഇതൊക്കെ?

പുനരുദ്ധാരണത്തിന് ചെലവായ നികുതിദായകന്റെ 2.4 മില്ല്യണ്‍ പൗണ്ട് തിരിച്ചടച്ച് ഹാരിയും, മെഗാനും; ഫ്രോഗ്മോര്‍ കോട്ടേജില്‍ ഇനി വാടക കൊടുക്കാതെ താമസിക്കാം; ബക്കിംഗ്ഹാം കൊട്ടാരവുമായി കരാര്‍; ഏത് രാജകുടുംബാംഗത്തിന് സാധിക്കും ഇതൊക്കെ?

മറ്റ് രാജ്യങ്ങളില്‍ നിന്നും കൊള്ളയടിച്ചതും, നാട്ടുകാരുടെ പണം കൈക്കലാക്കി വെച്ചതുമൊക്കെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സമ്പത്ത്. അല്ലാതെ ജോലി ചെയ്ത് ഉണ്ടാക്കിയ പണമൊന്നും അവരുടെ പക്കലില്ല. എന്നാല്‍ രാജകുടുംബത്തില്‍ നിന്നും രാജിവെച്ച് സ്വന്തം നിലയില്‍ ജീവിതം കെട്ടിപ്പടുക്കുന്നവരാണ് ഹാരി രാജകുമാരനും, ഭാര്യ മെഗാനും. അസൂയാവഹമായ രീതിയില്‍ അവര്‍ പണം സമ്പാദിക്കുമ്പോള്‍ രാജകുടുംബത്തിന് ഇതില്‍ അസൂയ തോന്നുന്നത് സ്വാഭാവികം.


യുകെയിലെ തങ്ങളുടെ വസതിയായിരുന്ന ഫ്രോഗ്മോര്‍ കോട്ടേജ് പുനരുദ്ധരിക്കാനായി ചെലവാക്കിയ 2.4 മില്ല്യണ്‍ പൗണ്ട് റീഫണ്ട് ചെയ്താണ് ഇപ്പോള്‍ ഹാരിയും, മെഗാനും തങ്ങളുടെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നത്. നികുതിദായകന്റെ പോക്കറ്റില്‍ നിന്നും ചെലവായ പണമാണ് സസെക്‌സ് ദമ്പതികള്‍ തിരിച്ചടച്ചിരിക്കുന്നത്. ഇതുവഴി ഫ്രോഗ്മോര്‍ കോട്ടേജില്‍ വാടക നല്‍കാതെ താമസിക്കാനുള്ള കരാറും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും ഇവര്‍ നേടിയെടുത്തു.

വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ അഞ്ച് ബെഡ്‌റൂം വസതിയ്ക്ക് കൊമേഴ്‌സ്യല്‍ നിരക്കില്‍ സസെക്‌സ് ദമ്പതികള്‍ വാടക നല്‍കേണ്ടി വരുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വീട് നന്നാക്കാന്‍ ആവശ്യമായി വന്ന തുക മുഴുവന്‍ അടച്ചതോടെ ഇവരുടെ വാടക ബാധ്യത ഇല്ലാതായെന്ന് കൊട്ടാര വക്താക്കള്‍ സ്ഥിരീകരിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ പ്രോപ്പര്‍ട്ടിയുടെ മൂല്യം വര്‍ദ്ധിച്ചതാണ് ഇതിന് കാരണം.

ഫ്രോഗ്മോര്‍ കോട്ടേജിന് 150,000 പൗണ്ട് മുതല്‍ 230,000 പൗണ്ട് വരെ പ്രതിവര്‍ഷ വാടക വരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ 690,000 പൗണ്ടാണ് സസെക്‌സ് ദമ്പതികള്‍ ലാഭിച്ചത്. എന്നാല്‍ ഈ മാസം വാടക കരാര്‍ അവസാനിക്കുന്നതിന് ശേഷം ലീസ് പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends