ബ്രിട്ടന്റെ പാര്‍ക്കിംഗ് ഫൈന്‍ 'കൊള്ള'; പ്രതിദിനം പിഴയുടെ പേരില്‍ കൈക്കലാക്കുന്നത് 1.2 മില്ല്യണ്‍ പൗണ്ട്; അടുത്ത മാസം ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നതോടെ ജനത്തിന്റെ പോക്കറ്റ് കീറും; ജനത്തെ പിഴിഞ്ഞെടുക്കാന്‍ ലോക്കല്‍ അതോറിറ്റികള്‍

ബ്രിട്ടന്റെ പാര്‍ക്കിംഗ് ഫൈന്‍ 'കൊള്ള'; പ്രതിദിനം പിഴയുടെ പേരില്‍ കൈക്കലാക്കുന്നത് 1.2 മില്ല്യണ്‍ പൗണ്ട്; അടുത്ത മാസം ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നതോടെ ജനത്തിന്റെ പോക്കറ്റ് കീറും; ജനത്തെ പിഴിഞ്ഞെടുക്കാന്‍ ലോക്കല്‍ അതോറിറ്റികള്‍

പാര്‍ക്കിംഗ് ഫൈനുകള്‍ വഴി മാത്രം ലോക്കല്‍ അതോറിറ്റികള്‍ ജനത്തെ പിഴിഞ്ഞെടുക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഫൈനുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് നേരിട്ടത്. മോട്ടോറിസ്റ്റുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെ വന്‍തോതില്‍ കൗണ്‍സിലുകള്‍ പണം വാരുകയാണ്.


റോഡുകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫൈന്‍ ഏര്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം 445 മില്ല്യണ്‍ പൗണ്ടാണ് ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ നേടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കി. ഓരോ ദിവസവും 1.2 മില്ല്യണ്‍ പൗണ്ട് വീതമാണ് നേടുന്നതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ലണ്ടന്‍ കൗണ്‍സിലുകളും, പ്രധാന നഗരങ്ങളിലുമാണ് പാര്‍ക്കിംഗ് ചാര്‍ജ്ജ് ഏറ്റവും കൂടുതല്‍.

അനധികൃത പാര്‍ക്കിംഗിന് 40 മുതല്‍ 120 പൗണ്ട് വരെയാണ് പിഴ. ചെയ്യുന്ന കുറ്റത്തെയും, എത്ര വേഗത്തില്‍ ഫൈന്‍ തിരിച്ചടക്കുന്നു എന്നത് പോലുള്ള കാര്യങ്ങളെ ആശ്രയിച്ചാണ് ഇതിരിക്കുന്നത്. ഓരോ ദിവസവും 20,000 ടിക്കറ്റിലേറെ പ്രസിദ്ധീകരിക്കുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

പ്രകൃതിയുടെ ഗുണത്തിനായി കാറുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ കൗണ്‍സിലുകള്‍ ഉപദേശിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ പണത്തിനായി പല കൗണ്‍സിലുകളും കാറുകളെ ആശ്രയിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഫൈനുകള്‍ ലഭിച്ചില്ലെങ്കില്‍ ഇത് കൗണ്‍സിലുകളുടെ ബജറ്റില്‍ വലിയ ദ്വാരങ്ങള്‍ വീഴ്ത്തുമെന്ന് എഎ റോഡ്‌സ് പോളിസി ഹെഡ് ജാക്ക് കൗസെന്‍സ് പറഞ്ഞു.

ഇതിനിടെ അടുത്ത മാസം മുതല്‍ പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഇരട്ടിയാക്കുമെന്നാണ് മുന്നറിയിപ്പ്.
Other News in this category



4malayalees Recommends