ബ്രിട്ടനിലെ എല്ലാ കാറിലും സ്പീഡ് ക്യാമറ? മൊബൈല്‍ ഫോണുകളെ ഡാഷ്‌ക്യാമായി മാറ്റുന്ന പുതിയ 'ആപ്പ്'; 21 ട്രാഫിക് കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കും; മറ്റ് വാഹനങ്ങള്‍ എത്ര വേഗത്തില്‍ പോകുന്നുവെന്ന് തിരിച്ചറിയാനുള്ള അപ്ഗ്രഡേഷനും

ബ്രിട്ടനിലെ എല്ലാ കാറിലും സ്പീഡ് ക്യാമറ? മൊബൈല്‍ ഫോണുകളെ ഡാഷ്‌ക്യാമായി മാറ്റുന്ന പുതിയ 'ആപ്പ്'; 21 ട്രാഫിക് കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കും; മറ്റ് വാഹനങ്ങള്‍ എത്ര വേഗത്തില്‍ പോകുന്നുവെന്ന് തിരിച്ചറിയാനുള്ള അപ്ഗ്രഡേഷനും

സ്മാര്‍ട്ട്‌ഫോണുകളെ ഡാഷ്‌ക്യാമുകളാക്കി മാറ്റാനുള്ള പുതിയ സൗജന്യ ആപ്പ് മറ്റ് വാഹനങ്ങളുടെ വേഗത കൂടി അളക്കാന്‍ കഴിയുന്ന വിധത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നു. സൗജന്യ ഡാഷ്‌ക്യാംയുകെ ആപ്പ് 21 വ്യത്യസ്ത ഡ്രൈവിംഗ് കുറ്റങ്ങള്‍ പോലീസിന് തെളിവ് സഹിതം സമര്‍പ്പിക്കാന്‍ വഴിയൊരുക്കും.


ചുവപ്പ് സിഗ്നല്‍ മറികടക്കുക, മുന്‍കൂട്ടി സൂചന നല്‍കാതിരിക്കുക, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള വിവിധ കുറ്റങ്ങളാണ് ആപ്പ് പിടികൂടുക. മേയില്‍ പുറത്തിറങ്ങുന്ന ആപ്പ് മറ്റ് വാഹനങ്ങളുടെ വേഗത പിടികൂടാന്‍ കഴിയുന്ന തരത്തിലേക്ക് വികസിപ്പിച്ച് വരികയാണെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് 33 മില്ല്യണ്‍ ഡ്രൈവര്‍മാരില്‍ കാല്‍ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ഡാഷ്‌ക്യാം ഉപയോഗിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം ആളുകള്‍ക്കും സ്വന്തം മൊബൈല്‍ ഫോണുണ്ട്. ഇതോടെയാണ് ആപ്പ് ഉപയോഗിച്ച് റോഡ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത വ്യാപകമായി വിനിയോഗിക്കാനുള്ള സാധ്യത തെളിയുന്നത്.

മറ്റുള്ളവര്‍ തങ്ങളെ നിരീക്ഷിക്കുന്നതായി വ്യക്തമായാല്‍ ആളുകള്‍ മാന്യമായി ഡ്രൈവ് ചെയ്യാന്‍ തുടങ്ങുമെന്നാണ് റോഡ് സേഫ്റ്റി ജിബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയിംസ് ഗിബ്‌സന്റെ നിലപാട്. ശേഖരിക്കുന്ന വീഡിയോ പോലീസ് പോര്‍ട്ടലില്‍ ഒരു മിനിറ്റിനുള്ളില്‍ എത്തുമെന്ന് ആപ്പ് തയ്യാറാക്കിയ ഒലെക്‌സി അഫോണിന്‍ പറഞ്ഞു. നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലുമായി ചര്‍ച്ച ചെയ്ത ശേഷം ആപ്പ് തയ്യാറാക്കിയതിനാല്‍ കോടതിയില്‍ തെളിവായി നിലനില്‍ക്കാന്‍ സാധിക്കുന്ന ഫീച്ചറുകളും ഉള്‍പ്പെടുന്നു.
Other News in this category



4malayalees Recommends