യുകെയില്‍ ഇനി പ്രകൃതി ദുരന്തങ്ങള്‍ , ഭീകരാക്രമണം തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോരുത്തരുടെയും ഫോണിലേക്കെത്തും; പുതിയ പബ്ലിക്ക് വാണിംഗ് സിസ്റ്റത്തിന്റെ പരീക്ഷണം ഏപ്രില്‍ 23ന്;ലക്ഷ്യം മഹാദുരന്തങ്ങളില്‍ നിന്ന് ജനത്തെ രക്ഷിക്കല്‍

യുകെയില്‍ ഇനി പ്രകൃതി ദുരന്തങ്ങള്‍ , ഭീകരാക്രമണം തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോരുത്തരുടെയും ഫോണിലേക്കെത്തും; പുതിയ പബ്ലിക്ക് വാണിംഗ് സിസ്റ്റത്തിന്റെ പരീക്ഷണം ഏപ്രില്‍ 23ന്;ലക്ഷ്യം മഹാദുരന്തങ്ങളില്‍ നിന്ന് ജനത്തെ രക്ഷിക്കല്‍
യുകെയിലെ എല്ലാ ഫോണുകളിലേക്കും പബ്ലിക്ക് എമര്‍ജന്‍സി അലേര്‍ട്ടുകള്‍ അയക്കുന്ന പരീക്ഷണം അടുത്ത മാസം ആരംഭിക്കുന്നു.സര്‍ക്കാരിന്റെ പുതിയ പബ്ലിക്ക് വാണിംഗ് സിസ്റ്റമെന്ന നിലയിലാണിത് നടപ്പിലാക്കുന്നത്. പുതിയ സംവിധാനത്തിലൂടെ വെള്ളപ്പൊക്കം അല്ലെങ്കില്‍ കാട്ടു തീ പോലുള്ള നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനും എമര്‍ജന്‍സി സര്‍വീസുകള്‍ക്കും പൊതുജനങ്ങളുടെ ഫോണുകളിലേക്ക് അര്‍ജന്റ് മെസേജ് വാണിംഗുകള്‍ അയക്കാന്‍ സാധിക്കും.

ഏപ്രില്‍ 23ന് വൈകുന്നേരമായിരിക്കും ഇതിന്റെ പരീക്ഷണം നടക്കുന്നത്. ഇത് പ്രകാരം ടെസ്റ്റിനിടെ ആളുകളുടെ ഫോണ്‍ഡിവൈസുകളുടെ ഹോം സ്‌ക്രീനുകളില്‍ ഒരു മെസേജ് പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതിനൊപ്പം വൈബ്രേഷനും ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദവും മുഴങ്ങും. ഈ റിംഗ് ഏതാണ്ട് പത്ത് സെക്കന്‍ഡുകള്‍ നീണ്ട് നില്‍ക്കും. അതായത് ഫോണ്‍ സൈലന്റിലായിരുന്നാല്‍ പോലും റിംഗിംഗ് ലഭിക്കും. ഇന്ന് ഓപ്പറേഷണല്‍ ഘട്ടത്തിലെത്തുന്ന ഈ സിസ്റ്റം യുഎസ്, കാനഡ, ജപ്പാന്‍ , നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്‌കീമുകളെ മാതൃകയാക്കിയിട്ടാണ് ഒരുക്കുന്നത്.

ഇത്തരം മെസേജുകള്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമേ അയക്കപ്പെടുകയുള്ളൂ. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അതത് മേഖലയിലെ മൊബൈല്‍ യൂസര്‍മാരായ 90 ശതമാനം പേര്‍ക്കും പെട്ടെന്ന് എത്തിക്കുകയും അപകടങ്ങളില്‍ നിന്ന് രക്ഷിക്കുകയുമാണ് പുതിയ സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും ഇത്തരത്തില്‍ നല്‍കാന്‍ പദ്ധതിയുണ്ട്. ഭീഷണിയുളള പ്രദേശത്തിന്റെ വിശദാംശങ്ങള്‍, ഇതിനോട് എങ്ങനെ പ്രതികരിക്കണം തുടങ്ങിയ കാര്യങ്ങളും ഇത്തരം മെസേജുകളിലുണ്ടാകും.


. പുതിയ സര്‍വീസ് സുരക്ഷിതവും സൗജന്യവുമാണെന്നും ടെലിഫോണ്‍ നമ്പര്‍, ഐഡന്റിറ്റി, അല്ലെങ്കില്‍ ലൊക്കേഷന്‍ പോലുള്ള സ്വകാര്യ വിവരങ്ങള്‍ , ഇതിനായി നല്‍കേണ്ടതില്ലെന്നും കാബിനറ്റ് ഓഫീസ് പറയുന്നു. സെല്‍ ബ്രോഡ്കാസ്റ്റിംഗ് ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സിസ്റ്റത്തിലൂടെ മെസേജ് ഒരാളുടെ ഫോണിലേക്കെത്തുന്നത് നിലവിലെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ്. ഈ മെസേജുകള്‍ ലഭിക്കാന്‍ ലൊക്കേഷന്‍ സര്‍വീസുകള്‍ സ്വിച്ച് ചെയ്യേണ്ടതില്ല.








.

Other News in this category



4malayalees Recommends