മലിനീകരണ നിയന്ത്രണത്തിനുള്ള ക്യാമറകള്‍ നിങ്ങളെ 'ഒളിഞ്ഞ് നോക്കുന്നു'? ആയിരക്കണക്കിന് ക്യാമറകളിലേക്ക് മെറ്റ് പോലീസിന് പ്രവേശനം നല്‍കി ലണ്ടന്‍ മേയര്‍; ജനങ്ങളുടെ സ്വകാര്യത ഇനി നടപ്പില്ലാത്ത കാര്യമെന്ന് വിമര്‍ശകര്‍

മലിനീകരണ നിയന്ത്രണത്തിനുള്ള ക്യാമറകള്‍ നിങ്ങളെ 'ഒളിഞ്ഞ് നോക്കുന്നു'? ആയിരക്കണക്കിന് ക്യാമറകളിലേക്ക് മെറ്റ് പോലീസിന് പ്രവേശനം നല്‍കി ലണ്ടന്‍ മേയര്‍; ജനങ്ങളുടെ സ്വകാര്യത ഇനി നടപ്പില്ലാത്ത കാര്യമെന്ന് വിമര്‍ശകര്‍

നിങ്ങള്‍ വഴിയിലൂടെ നടക്കുമ്പോള്‍ കുറെ ആളുകള്‍ തുറിച്ച് നോക്കിയാല്‍ എന്താകും അനുഭവം? ആ അവസ്ഥ ഇനി ലണ്ടന്‍ നിവാസികള്‍ക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അള്‍ട്രാ ലോ എമിഷന്‍ സോണുകള്‍- ഉലെസ് നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലേക്ക് മെറ്റ് പോലീസിന് പ്രവേശനം അനുവദിച്ച തീരുമാനത്തോടെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കുകയാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.


ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകള്‍ പരിശോധിക്കാന്‍ മെറ്റിന് സാധ്യമാകുന്ന തരത്തിലാണ് ടിഎഫ്എല്ലിന് ലണ്ടന്‍ മേയര്‍ അധികാരം നല്‍കിയത്. പ്രതിഷേധം രൂക്ഷമായതോടെ പല ഭാഗത്തും ഉലെസ് ക്യാമറകള്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ട്. ക്യാമറകള്‍ തകര്‍ക്കപ്പെടുകയും, ലെന്‍സുകളില്‍ കറുത്ത പെയിന്റ് ഒഴിച്ചുമാണ് പ്രതിഷേധം.

Mayor of London Sadiq Khan granted TfL the power to give the Met Police access to additional cameras used in the ULEZ expansion

300-ലേറെ എഎന്‍പിആര്‍ ക്യാമറകളാണ് അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റ് 29ന് പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി 2750 ക്യാമറകളും കൂട്ടിച്ചേര്‍ക്കപ്പെടും. പദ്ധതിയെ പൊതുജനം എതിര്‍ത്ത് വോട്ട് ചെയ്യുന്നതിന് മുന്നോടിയായി തന്നെ നൂറുകണക്കിന് ക്യാമറകള്‍ രംഗത്തിറക്കാനാണ് സാദിഖ് ഖാന്റെ ഉദ്യോഗസ്ഥരുടെ പദ്ധതി.

തലസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ലണ്ടന്‍ മേയറുടെ പദ്ധതി രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. പൊതുജനങ്ങളുടെ അംഗീകാരം പോലും നേടാതെയാണ് സാദിഖ് ഖാന്‍ എഎന്‍പിആര്‍ ക്യാമറകള്‍ പരിശോധിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസിന് അനുമതി നല്‍കിയതെന്ന് ഓപ്പണ്‍ റൈറ്റ്‌സ് ഗ്രൂപ്പ് പോളിസി മാനേജര്‍ സോഫിയ അക്രമം ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends