സൗത്താളില്‍ താമസിക്കുന്ന 60 കാരനായ ജെറാള്‍ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു ; മൂന്നു പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്

സൗത്താളില്‍ താമസിക്കുന്ന 60 കാരനായ ജെറാള്‍ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു ; മൂന്നു പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
മലയാളി സമൂഹത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പറത്തുവരുന്നത്. സൗത്തളില്‍ താമസിക്കുന്ന ആദ്യകാല മലയാളി ജെറാള്‍ഡ് ( 60) ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍വച്ച് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി സൗത്താളിനു സമീപം ഹാന്‍ഡ്‌വെല്‍ പട്ടണത്തില്‍ റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പെട്രോള്‍പൊലീസ് സംഘം ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശികളാണ് ജെറാള്‍ഡും കുടുംബവും.ഏകദേശം നാല്‍പതു വര്‍ഷം മുന്‍പെങ്കിലും ലണ്ടനിലേക്ക് കുടിയേറിയവരാണ് ജെറാള്‍ഡിന്റെ കുടുംബം.സിംഗപ്പൂര്‍ വഴി എത്തിയ മലയാളി പരമ്പരയില്‍ പെട്ടവരാണ് ജെറാള്‍ഡിന്റെ കുടുംബവും. ഭാര്യയും മക്കളും സഹോദരങ്ങളും അടക്കമുള്ള ബന്ധുക്കളും യുകെയില്‍ തന്നെയാണ്.

പ്രാദേശിക മാധ്യമങ്ങളില്‍ ജെറാള്‍ഡിനു പരുക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തിലുള്ള ബന്ധുക്കളാണ് മരണം നടന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ജെറാള്‍ഡിനെ ആക്രമിച്ചു പരിക്കേല്‍പിച്ചതിന് മൂന്നു പേര്‍ മെട്രോപൊളിറ്റന്‍ പോലീസ് കസ്റ്റഡിയിലാണ്.

ഹാന്‍ഡ്വെലിലെ ഉക്‌സ്ബ്രിജ് റോഡില്‍ നിന്നുമാണ് പോലീസ് ജെറാള്‍ഡിനെ അവശ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍കുറ്റക്കാരെന്നു കരുതുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

ജെറാള്‍ഡിന്റെ സംസ്‌കാരം യുകെയില്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends