ബ്രിട്ടനില്‍ ശരാശരി ഭവനവില ഉയര്‍ന്നു; മാര്‍ച്ചില്‍ 2906 പൗണ്ട് വര്‍ദ്ധന; ഒരു മാസത്തിനിടെ 0.8% നിരക്ക് വ്യത്യാസം; ബേസ് റേറ്റ് നിശ്ചയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നു; പണപ്പെരുപ്പം താഴ്ന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് താഴുമോ?

ബ്രിട്ടനില്‍ ശരാശരി ഭവനവില ഉയര്‍ന്നു; മാര്‍ച്ചില്‍ 2906 പൗണ്ട് വര്‍ദ്ധന; ഒരു മാസത്തിനിടെ 0.8% നിരക്ക് വ്യത്യാസം; ബേസ് റേറ്റ് നിശ്ചയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നു; പണപ്പെരുപ്പം താഴ്ന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് താഴുമോ?

ബ്രിട്ടനിലെ ശരാശരി ഭവനവില മാര്‍ച്ചില്‍ 2906 പൗണ്ട് ഉയര്‍ന്നു. ഒരു മാസത്തിനിടെ 0.8 ശതമാനം വര്‍ദ്ധനവാണ് നേരിട്ടതെന്ന് റൈറ്റ്മൂവ് കണക്കാക്കുന്നു. നാല്, അഞ്ച് ബെഡ്‌റൂം വീടുകളുടെ വിലയില്‍ 7947 പൗണ്ടിന്റെ വര്‍ദ്ധനവ് സംഭവിച്ചാണ് ഈ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്.


എല്ലാ വിധത്തിലുമുള്ള പ്രോപ്പര്‍ട്ടികളില്‍ വിപണിയിലെത്തിയ ശരാശരി വില ഈ മാസം 365,357 പൗണ്ടാണ്. വലിയ വീടുകളുടെ വില്‍പ്പന കുറയാനുള്ള പ്രധാന കാരണം മഹാമാരി മൂലം ജീവിതരീതികളില്‍ വന്ന മാറ്റമാണെന്നും റൈറ്റ്മൂവ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ താമസിക്കുന്നതിലും 50 കിലോമീറ്ററിലേറെ ദൂരത്തിലേക്ക് വീട് തേടാനുള്ള സാധ്യത ഇപ്പോള്‍ 15 ശതമാനമാണ്. 2019-ലെ നിലയിലേക്കാണ് ഇത് മാറിയിരിക്കുന്നത്. മഹാമാരി കുതിച്ചുയര്‍ന്നപ്പോള്‍ ഇത് 18 ശതമാനമായിരുന്നു.

2022 അവസാനം നേരിട്ട ഇളക്കങ്ങള്‍ക്ക് ശേഷം ഭവനവിപണി സ്ഥിരത കൈവരിക്കുന്നതായി റൈറ്റ്മൂവ് വ്യക്തമാക്കി. ഇതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് പുതുക്കി നിശ്ചയിക്കാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 2.9 ശതമാനമായി കുറയുമെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റില്‍ പ്രവചിച്ചിട്ടുള്ളത്.

ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, ബേസ് റേറ്റ് വര്‍ദ്ധനവുകള്‍ നിര്‍ത്തിവെയ്ക്കാനും വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. അടുത്ത വ്യാഴാഴ്ചയാണ് മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുന്നത്.
Other News in this category



4malayalees Recommends