ഇന്ത്യന്‍ സ്ത്രീകള്‍ക്കിഷ്ടം പണമുള്ള പുരുഷന്മാരെ; ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

ഇന്ത്യന്‍ സ്ത്രീകള്‍ക്കിഷ്ടം പണമുള്ള പുരുഷന്മാരെ; ഒടുവില്‍ മാപ്പ് പറഞ്ഞ് നടി
ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് നടി സൊണാലി കുല്‍ക്കര്‍ണി. ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് സൊണാലി ഖേദം പ്രകടിപ്പിച്ചത്. ഞാനൊരു സ്ത്രീയാണ്, മറ്റുള്ള സ്ത്രീകളെ വേദനിപ്പിക്കുകയായിരുന്നില്ല ഉദ്ദേശമെന്നും നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഞാനും ഒരു സ്ത്രീയാണ്, മറ്റ് സ്ത്രീകളെ വേദനിപ്പിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. നമ്മുടെ കഴിവും പരിധിയും തിരിച്ചറിഞ്ഞ് മുന്നേറിയാല്‍ മാത്രമേ ശോഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു നടി കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകളില്‍ ഇടംപിടിക്കാനോ ചര്‍ച്ചയാവാനോ ആഗ്രഹിക്കുന്നില്ല. ഞാനൊരു കടുത്ത ശുഭാപ്തി വിശ്വാസിയാണ്. ജീവിതം മനോഹരമാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. സോണാലി കുറിച്ചു.

സൊണാലിയുടെ വിവാദ പരാമര്‍ശം ഇങ്ങനെ

ഇന്ത്യയില്‍ ഒരുപാട് സ്ത്രീകള്‍ അലസരാണെന്നുള്ള വസ്തുത നമ്മള്‍ മറക്കുന്നു. നന്നായി സമ്പാദിക്കുന്ന ഒരു കാമുകനെയോ ഭര്‍ത്താവിനെയോ അവര്‍ക്ക് വേണം. സ്വന്തമായി വീടുള്ള, നന്നായി സമ്പാദിക്കുന്ന, നല്ല ശമ്പളം ലഭിക്കുന്ന പുരുഷന്മാരെ. പക്ഷേ, ഇതിനിടയില്‍ സ്ത്രീകള്‍ സ്വയം നിലപാട് എടുക്കാന്‍ മറക്കുന്നു.

Other News in this category



4malayalees Recommends