എനിക്ക് സംഘിപ്പട്ടം ചാര്‍ത്തുന്നവരോട്, ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ പിടിക്കൂ: ഒമര്‍ലുലു

എനിക്ക് സംഘിപ്പട്ടം ചാര്‍ത്തുന്നവരോട്, ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ പിടിക്കൂ: ഒമര്‍ലുലു
നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു. ഒരു മതാചാരം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്. ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ പ്രത്യേകിച്ച് എന്ന് പറഞ്ഞ സംവിധായകന്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിന് ഹോട്ടലുകള്‍ അടച്ച് ഇടരുത് എന്നും ഭക്ഷണം കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞുവെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.

സംവിധായകന്റെ ഈ കുറിപ്പിന് പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. സംഘപരിവാര്‍ ചിന്താഗതിയാണ് ഒമര്‍ലുലുവിനുള്ളതെന്നാണ് അതിലൊരു വിഭാഗം പ്രതികരിച്ചത്. ഇപ്പോഴിതാ തന്റെ ഫെയ്‌സ്ബുക്കിലൂടെ അത്തരക്കാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍.

ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

എനിക്ക് സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തില്‍ ഒരുവിധം എല്ലാ രാഷ്ട്രിയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്.

എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സില്‍ രാഷ്ട്രിയമേ ഇല്ലാ .

ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ.

എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം.

എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്യും

Other News in this category



4malayalees Recommends