ബലാത്സംഗ കേസിലെ സാമ്പിളുകള്‍ ലഞ്ച്‌ബോക്‌സിനൊപ്പം ഫ്രിഡ്ജില്‍; സെക്‌സ് ടോയ്‌സ് കോഫി മഗ്ഗുകളില്‍; വംശവെറിയന്‍മാരായ ഓഫീസര്‍മാര്‍ മുസ്ലീം ജീവനക്കാരുടെ ബൂട്ടുകളില്‍ പന്നിയിറച്ചി വെയ്ക്കും; സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ ചീഞ്ഞളിഞ്ഞ അവസ്ഥ പുറത്ത്

ബലാത്സംഗ കേസിലെ സാമ്പിളുകള്‍ ലഞ്ച്‌ബോക്‌സിനൊപ്പം ഫ്രിഡ്ജില്‍; സെക്‌സ് ടോയ്‌സ് കോഫി മഗ്ഗുകളില്‍; വംശവെറിയന്‍മാരായ ഓഫീസര്‍മാര്‍ മുസ്ലീം ജീവനക്കാരുടെ ബൂട്ടുകളില്‍ പന്നിയിറച്ചി വെയ്ക്കും; സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ ചീഞ്ഞളിഞ്ഞ അവസ്ഥ പുറത്ത്

സ്‌കോട്ട്‌ലണ്ട് യാര്‍ഡ്, ഈ പേര് ലോകത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും, പോലീസ് സേനയിലെ തല്‍പ്പരകക്ഷികള്‍ക്കും ഏറെ താല്‍പര്യമുള്ള, അഭിമാനമുള്ള ഒരു പേരായിരുന്നു. 200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സേന പക്ഷെ ഇപ്പോള്‍ മൂല്യങ്ങള്‍ ചോര്‍ന്ന്, ഗുണ്ടാസംഘങ്ങളേക്കാള്‍ മോശം അവസ്ഥയില്‍ എത്തിയിരിക്കുന്നു. ബരോണസ് കാസി മെട്രോപൊളിറ്റന്‍ പോലീസ് സേനയിലേക്ക് നടത്തിയ സ്വതന്ത്ര അന്വേഷണത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച 363 പേജുള്ള റിപ്പോര്‍ട്ട് സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ പതനം വ്യക്തമാക്കുന്നതാണ്.


നിരവധി ബലാത്സംഗ കേസുകളിലെ തെളിവുകളാണ് സാമ്പിളുകള്‍ കേടായ ഫ്രിജ്ഡിലും, ഫ്രീസറുകളില്‍ വെച്ചതോടെ ഇല്ലാതായതെന്ന് റിവ്യൂ കണ്ടെത്തി. ബലാത്സംഗം തെളിവുകള്‍ സൂക്ഷിച്ച അതേ ഫ്രിഡ്ജില്‍ നിന്നും ലഞ്ച്‌ബോക്‌സ് പോലും കണ്ടെത്തി. തെളിവുകള്‍ ചീത്തയാക്കുന്ന തരത്തിലുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ളത്.

ലൈംഗിക പീഡന കേസുകളിലെ ഇരകളില്‍ നിന്നുള്ള തെളിവുകള്‍ കുത്തിനിറച്ചത് മൂലം ഫ്രിഡ്ജുകളുടെ ഡോര്‍ ഒരാള്‍ വിചാരിച്ചാല്‍ അടയ്ക്കാന്‍ സാധിക്കില്ല. ഈ തെളിവുകള്‍ ഇല്ലാതാകുന്ന മുറയ്ക്ക് ഈ ബലാത്സംഗ കേസുകള്‍ അവസാനിപ്പിക്കുന്നതാണ് പേരുംപെരുമയും അവകാശപ്പെടു്‌നന സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ചെയ്യുന്നത്. ഇതുമൂലം എത്ര കേസുകള്‍ അവസാനിപ്പിച്ചെന്ന് അറിയില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡെയിം ലിന്‍ ഓവന്‍സ് സമ്മതിച്ചത്.

പുതിയ റിക്രൂട്ടുകള്‍ക്ക് എതിരായ നാണംകെടുത്തുന്ന ആചാരങ്ങളാണ് റിപ്പോര്‍ട്ട് കണ്ടെത്തിയ മറ്റൊരു വിഷയം. ദേഹത്ത് മൂത്രം എറിയുന്നതും, കോഫി മഗ്ഗുകളില്‍ സെക്‌സ് ടോയ്‌സ് മുക്കുന്നതും വരെ നീളുന്നു ഈ ആചാരങ്ങള്‍. മുസ്ലീം ജീവനക്കാരുടെ ബൂട്ടുകളിലും, ലോക്കറുകളിലും പന്നിയിറച്ചി വെച്ചും തമാശ കളിക്കും. സിഖ് ഓഫീസര്‍മാരുടെ താടിവെട്ടിക്കളയുന്നതും ഇതില്‍ പെടും.

സ്‌കോട്ട്‌ലണ്ട് യാര്‍ഡിലെ സായുധ യൂണിറ്റുകളില്‍ സ്ഥിതി ഇതിലും മോശമാണെന്നാണ് കണ്ടെത്തല്‍. സാറാ എവര്‍യാര്‍ഡിന്റെ കൊലയാളി വെയിന്‍ കൗസെന്‍സും, ബലാത്സംഗ കുറ്റവാളി ഡേവി കാരിക്കും സ്‌പെഷ്യലിസ്റ്റ് ഫയര്‍ആംസ് കമ്മാന്‍ഡ് & പാര്‍ലമെന്ററിഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡ് ഓഫീസര്‍മാരായിരുന്നു. വംശവെറിയും, ലൈംഗിക അരാജകത്വവും ഇവിടെ നിലനില്‍ക്കുന്നുവെന്ന് അന്വേഷണം കണ്ടെത്തി.

വനിതാ ഓഫീസര്‍മാരെ കന്നുകാലികളെ പോലെ കരുതി സ്ഥലം മാറ്റുന്നതും യാര്‍ഡില്‍ പതിവ് കാര്യമാണ്. സ്വവര്‍ഗ്ഗപ്രേമികളോടും സേനയിലെ ഓഫീസര്‍മാര്‍ക്ക് വിദ്വേഷമാണ്. സ്ഥാപനത്തില്‍ അടിയുറച്ച വംശവെറിയ്ക്ക് നേരെ കണ്ണടയ്ക്കുന്നതും പോലീസ് സേനയിലെ ദുഃസ്ഥിതിയാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ കൂടുതല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി.
Other News in this category



4malayalees Recommends