പ്രണയ നിമിഷങ്ങള്‍ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

പ്രണയ നിമിഷങ്ങള്‍ പങ്കിട്ട് അമൃതയും ഗോപി സുന്ദറും
ഗായികയായും അവതാരകയായും തിളങ്ങിയ അമൃതയും സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള വിവാഹം അടുത്തിടെ ആയിരുന്നു കഴിഞ്ഞത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും അവ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഇരുവരും പങ്കുവച്ച ഫോട്ടോകളാണ് വൈറലാകുന്നത്.

ഇരുവരുടെയും പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് ഇത്. 'വിട്ടുപോയ പക്ഷികള്‍, സന്തോഷമുള്ള പക്ഷികള്‍..', എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

അടുത്തിടെ 'ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ്'എന്ന് ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ പരിഹാസ കമന്റുകളും വന്നു. പിന്നാലെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തു.

2022 മെയില്‍ ആണ് ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയത്. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തളും പുറത്തുവന്നു. ഒപ്പം വിമര്‍ശനങ്ങളും. ഒടുവില്‍ അമൃതയും ഗോപി സുന്ദറും വിവാഹിതര്‍ ആകുകയും ചെയ്തു.



Other News in this category



4malayalees Recommends