നയന്‍സ് ബിക്കിനി ധരിച്ച് ഷാരൂഖിനൊപ്പം ആടിത്തിമര്‍ക്കാനെത്തുന്നു; ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം ജവാനെക്കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍; പത്താനിലെ ദീപികയുടെ വസ്ത്രത്തെ അനുകരിക്കാനൊരുങ്ങി നയന്‍താര

നയന്‍സ് ബിക്കിനി ധരിച്ച് ഷാരൂഖിനൊപ്പം ആടിത്തിമര്‍ക്കാനെത്തുന്നു; ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം ജവാനെക്കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍; പത്താനിലെ ദീപികയുടെ വസ്ത്രത്തെ അനുകരിക്കാനൊരുങ്ങി നയന്‍താര
തെന്നിന്ത്യന്‍ താരനായിക നയന്‍താര സ്വിമ്മിംഗ് സ്യൂട്ടില്‍ അഥവാ ബിക്കിനിയില്‍ തിളങ്ങുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ വാര്‍ത്തകള്‍ പുറത്ത് വന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ തിരിച്ച് വരുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഷാരൂഖും നയന്‍സും ആദ്യമായി സ്‌ക്രീന്‍ പങ്കിടുന്ന ചിത്രമെന്ന നിലയിലും ജവാനെ വളരെ ആകാംക്ഷയോടെയാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുന്നത്.

പത്താനില്‍ ദീപിക പദുക്കോണ്‍ ധരിച്ചതിനോട് കിടപിടിക്കുന്ന ഗ്ലാമര്‍ വസ്ത്രമായിരിക്കും ഇതില്‍ നയന്‍സ് അണിയുകയെന്നാണ് സൂചന. ജവാനില്‍ ഒരു ഗാനരംഗത്തിലായിരിക്കും നയന്‍സ് സ്വിംസ്യൂട്ട് ധരിക്കുന്നത്. പത്താനില്‍ ദീപിക ഒരു ഗാനരംഗത്തില്‍ ഇത്തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പത്താന്റെ വിജയത്തിന്റെ പ്രധാന കാരണം ദീപികയുടെ ഈ ഗ്ലാമര്‍ പ്രദര്‍ശനമാണെന്ന് നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. ഇതേ വിജയം നയന്‍സിന്റെ മേനീപ്രദര്‍ശനത്തിലൂടെ ജവാനുമുണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ പുലര്‍ത്തുന്നുണ്ട്.

എന്നാല്‍ താന്‍ ഇത്തരത്തില്‍ വേഷം ധരിച്ച് ഈ ചിത്രത്തിലെത്തുമെന്ന യാതൊരു സ്ഥിരീകരണവും നയന്‍സില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജവാനില്‍ നയന്‍സിനെ ബിക്കിനി ധരിപ്പിക്കാന്‍ പ്ലാനുണ്ടെന്നാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. ഇവര്‍ തമിഴ് സിനിമയില്‍ ഇത്തരം വേഷമണിയുന്നതിനാല്‍ ജവാനിലും ഇത് അനുവര്‍ത്തിക്കാന്‍ പ്രശ്‌നങ്ങളൊന്നും നയന്‍സിനുണ്ടാകാന്‍ സാധ്യതയില്ലെന്നും ഈ ഉറവിടം വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends