ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി; കൊലവിളി നടത്തി ഇമെയില്‍ അയച്ച രാജസ്ഥാനി യുവാവ് അറസ്റ്റില്‍; പ്രതിയെ പൊക്കിയത് മുംബൈ - ജോധ്പൂര്‍ പോലീസിന്റെ സംയുക്തമായ ഓപ്പറേഷനിലൂടെ

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി; കൊലവിളി നടത്തി ഇമെയില്‍ അയച്ച രാജസ്ഥാനി യുവാവ് അറസ്റ്റില്‍; പ്രതിയെ പൊക്കിയത് മുംബൈ - ജോധ്പൂര്‍ പോലീസിന്റെ സംയുക്തമായ ഓപ്പറേഷനിലൂടെ

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി. ഇതിന് ഉത്തരവാദിയായ 21 കാരനും രാജസ്ഥാന്‍ സ്വദേശിയുമായ ധക്കഡ്രാം രാംലാല്‍ സിയാഗ് എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയെന്ന് ഒഫീഷ്യല്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുംബൈ പോലീസ്, ജോധ്പൂര്‍ പോലീസ് എന്നിവരുടെ സംയുക്തമായ ഓപ്പറേഷനിലൂടെയാണ് പ്രതിയെ വലയിലാക്കിയിരിക്കുന്നത്. ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.


സല്‍മാനെ വധിക്കുമെന്ന് കഴിഞ്ഞ വാരത്തില്‍ ഇ മെയില്‍ അയച്ച് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് പ്രതിയെ പൊക്കിയിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ മാര്‍ച്ച് 18ന് ഒരു എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ ഈ ഇമെയില്‍ രാജസ്ഥാനില്‍ നിന്നാണ് അയച്ചതെന്ന് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. സൈബര്‍ സംഘം ജോധ്പൂര്‍ പോലീസിന് വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് പ്രതിയെ തന്ത്രപരമായി കണ്ടെത്തി അകത്താക്കിയത്.

അറസ്റ്റിലായ സിയാഗിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാളെ രാജ്സ്ഥാന്‍- പഞ്ചാബ് പോലീസ് സേനകള്‍ വിവിധ കേസുകളില്‍ വലവീശി കാത്തിരിക്കുകയായിരുന്നുവെന്നും ബാന്ദ്ര പോലീസ് സ്ഥിരീകരിച്ചു. രോഹിത് ഗാര്‍ഗ് എന്ന യൂസര്‍ നെയിമില്‍ നിന്നെത്തിയ ഇമെയില്‍ ഹിന്ദിയിലായിരുന്നു.ഭീഷണിയെ തുടര്‍ന്ന് ബാന്ദ്ര പോലീസ് സല്‍മാന്റെ ബാന്ദ്ര വെസ്റ്റിലെ വീടിന് കടുത്ത സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് മറ്റാരെങ്കിലുമായി ഉദ്യമത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ച് വരുന്നുണ്ട്. സംഭവത്തില്‍ സല്‍മാന്‍ പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends